Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 2:45 pm

Menu

Published on January 15, 2018 at 2:22 pm

അമിതവേഗം കാരണം കാർ ഇടിച്ചു കയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക്; വൈറലായ ചിത്രം കാണാം

car-accident-unbelievable-photo

കാലിഫോര്‍ണിയ: വാഹനമോടിക്കുമ്പോളുള്ള അമിതവേഗം കാരണം നടക്കുന്ന അപകടങ്ങളും അവയെ തുടര്‍ന്നുണ്ടാകുന്ന പരിണിത ഫലങ്ങളും പലപ്പോഴും ഏറെ ഭീതിജനകമായ ചിത്രങ്ങളാണ് നല്‍കാറുള്ളത്. പക്ഷെ ചിലപ്പോഴെങ്കിലും ഒരേ സമയം പേടിപ്പെടുത്തുന്നതും അത്ഭുതം നിറഞ്ഞതുമായ രംഗങ്ങള്‍ക്കും നമ്മള്‍ സാക്ഷിയാകാറുണ്ട്. അത്തരത്തിലൊരു സംഭവത്തില്‍ കലാശിച്ച അപകടമായിരുന്നു ഇവിടെ കാലിഫോര്‍ണിയയില്‍ നടന്നത്.

അമിതവേഗത്തില്‍ വന്ന കാര്‍ റോഡിലെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇടിച്ച് പൊങ്ങി കെട്ടിടത്തിന്റെ രണ്ടാം നിലയിലേയ്ക്ക് ഇടിച്ചുകയക്കുകയായിരുന്നു. ഈ അപകടത്തിന്റെ ചിത്രം പുറത്തായതോടെ സംഭവം വൈറലായിരിക്കുകയാണ്. അമിതവേഗതയിലെത്തിയ കാര്‍ റോഡിലെ ഡിവൈഡറില്‍ ഇടിച്ച് തെറിച്ചതിനെ തുടര്‍ന്ന് പൊങ്ങുകയായിരുന്നു. പുലര്‍ച്ചെ 5.30നോടെയായിരുന്നു അപകടം നടന്നത്.

കാര്‍ കെട്ടിടത്തില്‍ ഇടിച്ചുകയറിയ ഉടനെ അഗ്‌നിബാധയുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് അഗ്‌നിശമന സേന എത്തുകയും അവരുടെ തക്ക സമയത്തുള്ള ഇടപെടലുമാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ഒരു ഡെന്റല്‍ ക്ലിനിക്കിലേയ്ക്കാണ് കാര്‍ ഇടിച്ചുകയറിയത്. കാറിലുണ്ടായിരുന്ന രണ്ട് പേരെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News