Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ഒന്നര നൂറ്റാണ്ടിനു ശേഷം വരുന്ന സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍ നാളെ. ആകാശ വിസ്മയങ്ങളില്‍ ഏറ്റവും വിസ്മയകരമായ ഈ കാഴ്ച കാണാന്‍ നമ്മള്‍ കേരളീയര്‍ക്കും ഭാഗ്യമുണ്ടാകും. നഗ്‌നനേത്രങ്ങള്‍ കൊണ്ട് തന്നെ ഇത് ആസ്വദിക്കാന്‍ പറ്റും എന്ന പ്രത്യേകതയും ഇതിനുണ്ട്.
നാളെ വൈകിട്ട് 6.25 മുതല്‍ സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍ കേരളത്തില്‍ ദൃശ്യമായിത്തുടങ്ങും. രാത്രി 7.37 വരെ കാണാം. പക്ഷെ ചന്ദ്രോദയം നേരത്തേയായതിനാല്‍ ഗ്രഹണത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ കാണാനാകില്ല.
കിഴക്കന്‍ ചക്രവാളം ശെരിക്കും കാണാന്‍ പറ്റുന്ന ഉയര്‍ന്ന പ്രദേശങ്ങളാണ് ഈ സൂപ്പര്‍ ബ്ലൂമൂണ്‍ നിരീക്ഷിക്കാന്‍ ഏറ്റവും നല്ലത്. കണ്ണുകള്‍ കൊണ്ട് നേരിട്ട് കാണാം എങ്കിലും ടെലസ്‌കോപ്പ് ഉപയോഗിക്കുകയാണെങ്കില്‍ ചന്ദ്രനിലെ പര്‍വതങ്ങള്‍, ഗര്‍ത്തങ്ങള്‍, അഗ്‌നിപര്‍വത പ്രദേശങ്ങള്‍ തുടങ്ങിയവയെല്ലാം കാണാന്‍ സാധിക്കും.
ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഈ ഭാഗ്യം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്രലോകം. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ചന്ദ്രനിരീക്ഷണം ഉള്‍പ്പെടെ വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് പിഎംജിയിലെ ശാസ്ത്രസാങ്കേതിക മ്യൂസിയത്തിലും വാട്ടര്‍വര്‍ക്‌സിന് സമീപത്തെ യൂണിവേഴ്‌സിറ്റി ഒബ്‌സര്‍വേറ്ററിയിലും സൂപ്പര്‍മൂണ്‍ കാണാന്‍ സംവിധാനം ഒരുക്കുന്നുണ്ട്. ഇവിടെയുള്ള ശക്തിയേറിയ ടെലിസ്‌കോപ്പുകള്‍ ഇതിനായി തയ്യാറാക്കും.
Leave a Reply