Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 7:11 pm

Menu

Published on February 19, 2018 at 3:27 pm

പോത്തിന്റെ പുറത്ത് നഗ്‌നരായി സവാരി നടത്തി വിദേശ ദമ്പതികള്‍; ചിത്രങ്ങള്‍ വൈറല്‍; ഒപ്പം കേസും

brit-probed-by-cops-after-taking-drunk-tourists-for-naked-rides-on-scared-buffalo-in-the-philippines

സാഹസികതയ്ക്കും നമ്മില്‍ പലരും ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനുമൊക്കെ സായിപ്പിന് അത്ര മടിയുണ്ടാകാറില്ല എന്നത് നമുക്ക് അറിയാവുന്ന കാര്യമാണല്ലോ. എന്നാല്‍ ചിലപ്പോഴെങ്കിലും നമുക്കാര്‍ക്കും പിടിക്കാത്ത ചിലതും വിദേശികള്‍ ചെയ്തുകൂട്ടാറുണ്ട്. അത്തരം ഒരു സംഭവമാണിത്.

മദ്യപിച്ച് ലക്കുകെട്ട് പോത്തിന്റെ പുറത്ത് സവാരി ചെയ്തിരിക്കുകയാണ് ഈ വിദേശ ദമ്പതികള്‍. സംഭവത്തെ തുടര്‍ന്ന് ഇവര്‍ക്കെതിരെ പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഫിലിപ്പൈന്‍സിലാണ് സംഭവം. ഫിലിപ്പൈന്‌സിന്റെ ദേശീയ മൃഗം കൂടിയാണ് പോത്ത് എന്നത് സംഭവങ്ങള്‍ക്ക് ഗൗരവം കൂട്ടുകയും ചെയ്തിട്ടുണ്ട്.

നഗ്‌നരായി തങ്ങളുടെ ദേശീയ മൃഗത്തിന്റെ പുറത്തു കയറി കള്ളുകുടിച്ച് ലക്കുകെട്ട് നടന്നതിലൂടെ രാജ്യത്തിന്റെ സംസ്‌കാരത്തെ തന്നെ അപമാനിച്ചു എന്നതാണ് കേസിന് കാരണം.

ടൂറിസ്റ്റ് കേന്ദ്രത്തിന്റെ ഉടമ തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ചിത്രങ്ങള്‍ വിവാദമായതോടെ പിന്‍വലിച്ചെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചു. ദമ്പതികള്‍ ബ്രിട്ടീഷുകാരണെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നുമാണ് റിപ്പോര്‍ട്ട്.

Loading...

Leave a Reply

Your email address will not be published.

More News