Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 11:14 am

Menu

Published on March 7, 2018 at 11:14 am

ബാങ്ക് സ്റ്റേറ്റ്മെന്റുമായി വന്നാല്‍ ആരെയും കെട്ടാം; പോൺ നായിക

porn-actress-nong-nat-ready-to-marry-any-rich-man

അമേരിക്ക: പോണ്‍ ചിത്രങ്ങളിലൂടെ ലോകപ്രശസ്തയായ തായ്ലന്‍ഡ് സുന്ദരി വീണ്ടുമൊരു വരനെ തേടുകയാണ്. പോണ്‍ ചിത്രങ്ങളിലൂടെ ലോകമൊട്ടുക്കും ആരാധകരെ സൃഷ്ടിച്ച നോങ് നാറ്റ് ഇടയ്ക്ക് വെച്ച് പെട്ടന്ന് അഭിനയം നിര്‍ത്തുകയും ബുദ്ധമതം സ്വീകരിക്കുകയും തുടര്‍ന്ന് തന്റെ ഇരട്ടിയിലധികം പ്രായമുള്ള 72കാരനായ ധനികന്‍ വിവാഹം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ബന്ധം വേര്‍പ്പെടുത്തിയാണ് പുതിയ വിവാഹത്തിലേക്ക് താരം എത്തുന്നത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ക്ക് അല്പം മാറ്റമുണ്ട്.

ആര്‍ക്ക് വേണമെങ്കിലും തന്നെ വിവാഹം ചെയ്യാം. ആവശ്യമുള്ളത് വിവാഹം ചെയ്യാന്‍ വരുന്ന ആളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് മാത്രമാണ്. ആള്‍ ആരായാലും പ്രശ്‌നമില്ല, പക്ഷെ പണമുണ്ടായിരിക്കണം. അതാണ് തായ് സുന്ദരിയുടെ ഇപ്പോഴത്തെ ഡിമാന്‍ഡ്.

ആരധകരെ ഞെട്ടിച്ചുകൊണ്ട് 2012ലാണ് താരം 72കാരനായ ബിസിനസുകാരനെ വിവാഹം ചെയ്തത്. ശേഷം ബുദ്ധമതം സ്വീകരിക്കുകയും പോണ്‍ ചിത്രങ്ങളോട് വിടപറയുകയുമായിരുന്നു. എന്നാല്‍ താരത്തിന്റെ വിവാഹ ജീവിതം അധികകാലം നീണ്ടില്ല. ഇരുവരും വേര്‍പിരിഞ്ഞു. ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനിടെ ഭര്‍ത്താവിന് ഹൃദയാഘാതം വന്നേക്കുമോ എന്ന ആശങ്കയായിരുന്നു വിവാഹബന്ധം വേര്‍പെടുത്താന്‍ കാരണമായി താരം പറഞ്ഞിരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News