Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 6:15 am

Menu

Published on March 21, 2018 at 4:31 pm

തേങ്ങ അരച്ച കറി മൂന്ന് ദിവസം വരെ കേടാകാതിരിക്കാൻ ഇങ്ങനെ ചെയ്‌താൽ മതി …!

best-cooking-tips-and-ideas

അടുക്കളയിലെ പൊടിക്കൈകൾ മിക്കയാളുകൾക്കും അറിയാവുന്നതാണ്. പാചകം ചെയ്യുമ്പോൾ എത്രയൊക്കെ ശ്രദ്ധിച്ചാലും ചോറ് വേവ് കൂടിപ്പോവുകയോ, കറികൾ പെട്ടെന്ന് കേടുവരികയോ ചെയ്യാറുണ്ട്. ഇത് മിക്ക വീട്ടമ്മമാരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. എന്നാൽ ഇതിനും ഒരു പരിഹാരമുണ്ട്. അടുക്കളയിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഇതാ.

മിക്ക വീടുകളിലും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് തേങ്ങ അരച്ച കറി പെട്ടെന്ന് കേടാകുന്നത്.ഇങ്ങനെ സംഭവിക്കാതിരിക്കാൻ അടുപ്പിൽ കറി വെച്ച് തുടർച്ചയായി ഇളക്കിക്കൊണ്ടിരുന്നാൽ മതി. ചീര വേവിച്ച് കഴിഞ്ഞാൽ അതിൻറെ നിറം മാറുന്നത് നമ്മളെല്ലാവരും കണ്ടിരിക്കും. ഇങ്ങനെ ചീരയുടെ നിറം മാറാതിരിക്കാൻ വെള്ളത്തില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് വേവിച്ചാല്‍ മാത്രം മതി. അപ്പോൾ പച്ച നിറത്തിൽ തന്നെ ചീര വേവിച്ച് കഴിഞ്ഞാലും ഉണ്ടാകും.



മീൻ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ സ്വൽപ്പം വെളുത്തുള്ളി അതിൽ ചേർത്താൽ സ്വാദ് കൂടുകയും മീനിൻറെ ഉൾഭാഗം നന്നായി വേവുന്നതിന് സഹായിക്കുകയും ചെയ്യും. മീൻ വറുക്കുമ്പോൾ മിക്കയാളുകൾക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് മീൻ പൊടിഞ്ഞുപോകുന്നത്. ഇങ്ങനെ സംഭവിക്കാതിരിക്കാൻ കുറച്ച് മുട്ട അടിച്ചത് മീനിൻറെ മുകളിൽ ഒഴിച്ചാൽ മതി.വെണ്ടയ്ക്ക മുറിക്കുമ്പോൾ ഉള്ള വഴുവഴുപ്പ് മാറ്റാൻ അല്പം നാരങ്ങാനീര് അതിൽ ചേർത്താൽ മതി. പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാൻ നല്ല പുളിയുള്ള മാങ്ങ ഇതിൽ ചേർത്ത് വേവിച്ചാൽ മതി.



കറികളിൽ ചേർക്കാൻ മസാലപ്പൊടി വറുക്കുമ്പോൾ വെള്ളത്തില്‍ കുഴമ്പ് രൂപത്തില്‍ ചേര്‍ത്ത് വറുക്കാനിട്ടാല്‍ ഇത് കുഴഞ്ഞ് പോവാതെ സഹായിക്കും. പല വീട്ടമ്മമാർക്കും ഒരു പ്രശ്നമാണ് ഇഡ്ഡലി ഉണ്ടാക്കുമ്പോൾ അതിന് മയമില്ലാതിരിക്കുന്നത്. എന്നാൽ ഇഡ്ഡലിക്ക് മയം വരുത്തണമെങ്കിൽ അതിൽ കുറച്ച് അവൽ ചേർത്താൽ മതി.

ഉണക്കത്തേങ്ങ കറിയിൽ അരയ്ക്കാനായി ഉപയോഗിക്കുമ്പോൾ രണ്ട് മണിക്കൂർ വെള്ളത്തിൽ ഇട്ടുവെച്ച ശേഷം അരയ്ക്കുക. അപ്പോൾ സാധാരണ തേങ്ങയുടെ സ്വാദ് തന്നെ ലഭിക്കും. മീൻ കറിക്ക് സ്വാദ് വർദ്ധിപ്പിക്കാൻ അതിൽ അല്പം ഉലുവ ചേർത്താൽ മതി.ഇത് കറി കേടാകാതിരിക്കാനും സഹായിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News