Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇപ്പോൾ എല്ലാവരുടെയും ഒരു വലിയ പ്രശ്നമാണ് ശരീര ഭാരം. ഹെൽത്ത് കോൺഷ്യസ് ആയ യൂത്തന്മാർക്ക് സ്‍ലിം ഫിറ്റാണ് ആഗ്രഹമെങ്കിലും ജങ്ക് ഫുഡും ഫാസ്റ്റ്ഫുഡും വിട്ടൊരു കളിയില്ല! ഇവ ശരീരഭാരം കൂട്ടുന്നതിനു പുറമേ രോഗമുള്ള ശരീരത്തെ സൃഷ്ടിക്കാനും മുൻപന്തിയിലുണ്ട്. എക്സസൈസ് ചെയ്യാൻ ഉള്ള മടി പിന്നെ പറയുകയും വേണ്ടല്ലോ. എന്നാൽ നല്ല ടേസ്റ്റി ആയി പോഷകം പ്രദാനം ചെയ്യുന്ന ഭക്ഷണങ്ങൾ കഴിച്ച് ശരീരഭാരം കുറച്ചാലോ? അതെങ്ങനെയെന്നല്ലേ, വായിച്ചു നോക്കിക്കോളൂ…
അതിനായി വ്യത്യസ്തമായ ചില മുട്ട വിഭവങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. സൂപ്പർ ടേസ്റ്റും വെയ്റ്റ് ലോസും വേണമെങ്കിൽ ട്രൈ ചെയ്‌തോളൂ…
മുട്ടയും ഓട്ട് മീലും
ഇതു കേൾക്കുമ്പോൾ ആർക്കായാലും അതിശയം തോന്നും എങ്കിലും ഇതൊന്നു പരീക്ഷിച്ചു നോക്കൂ.. അപ്പൊ അറിയാം ഇതിന്റെ ഗുണം ശെരിക്കും. കാരണം ഓട്മീലിൽ അന്നജം ധാരാളമുണ്ട്. ഇത് സാവധാനത്തിൽ ഭക്ഷണം ദഹിപ്പിക്കുന്നു. ഡൈജസ്റ്റീവ് ആസിഡ് വിശപ്പിനെ ഇല്ലാതാക്കുകയും കാലറി എരിച്ചുകളയുകയും ചെയ്യും. അങ്ങനെ അത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും അപ്പോൾ ഇനി ഓട്മീലിനൊപ്പം മുട്ടയും കൂടി കഴിച്ചോളൂ.
–

–
മുട്ടയും ചായയും
ഭാരം കുറയ്ക്കണമല്ലോ എന്ന് കരുതി ഏറെ പണിപ്പെട്ടു കുറയ്ക്കാൻ നോക്കുമ്പോൾ അത് നേരെ വിപരീതമായാണ് ഭവിക്കുക. കാരണം ഉത്കണ്ഠ കൊണ്ട് ഉണ്ടാകുന്ന സ്ട്രെസ് ഹോർമോണുകളായ കോർറ്റിസോൾ, ലിപ്പിഡുകളെ രക്തപ്രവാഹത്തിൽ നിന്ന് പുറത്തെടുക്കുന്നത് ഫാറ്റ് സെൽസിന്റെ ഉള്ളിൽ ശേഖരിച്ചു വെക്കുന്നു. ഇതു ശരീര ഭാരം വർദ്ധിപ്പിക്കും. എന്നാൽ ചായയ്‌ക്കൊപ്പം മുട്ട കഴിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാകുകയും ഭാരം കുറയുന്നത് നേരിട്ട് അനുഭവപ്പെടുകയും ചെയ്യും. ചായ കൊഴുപ്പിനെ ഇല്ലാതാക്കാൻ വളരെയേറെ സഹായിക്കുന്നതിനൊപ്പം നമ്മുടെ ബോഡി മെറ്റാബോളിസത്തെ ഉത്തേജിപ്പിക്കുന്നു. ചായ പ്രേമികൾക്ക് ഇതിൽ കൂടുതൽ വല്ലതും വേണോ സന്തോഷിക്കാൻ.
–

–
മുട്ടയും വെളിച്ചെണ്ണയും
മുട്ടയിൽ ബട്ടറോ മറ്റ് എണ്ണകളോ ചേർക്കുമ്പോൾ കൂടുതൽ കാലറി രൂപപ്പെടുന്നു. എക്സ്ട്രാ കാലറി ഇല്ലാതാക്കാൻ വെളിച്ചെണ്ണയ്ക്കു സാധിക്കും. അങ്ങനെ ശരീരഭാരം നിയന്ത്രണ്തതിലാക്കാൻ കഴിയും. അപ്പോൾ ഇനി മുതൽ വെളിച്ചെണ്ണ ഒരു ശീലമാക്കിക്കോളൂ.ഇതു വെളിച്ചെണ്ണയുടെ അനേകായിരം ഗുണങ്ങളിൽ ഒന്ന് മാത്രമാണെന്ന് ഓർമ്മിപ്പിച്ചുകൊള്ളട്ടെ…
–

–
മുട്ടയും ക്യാപ്സിക്കവും
ഏതു നിറത്തിലുള്ള ക്യാപ്‌സിക്കം ആണെന്നത് ഒരു പ്രശ്നമേ അല്ല,പക്ഷെ മുട്ടയോടൊപ്പം ക്യാപ്‌സിക്കം ചേർക്കുന്നത് ശരീര ഭാരം കുറയ്ക്കാൻ ഏറ്റവും നല്ല ഒരു ട്രിക്ക് തന്നെയാണ്. ഇതിൽ ഓറഞ്ചിനേക്കാൾ രണ്ടിരട്ടി വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. അതിനാൽ അത് ശരീരത്തിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കുകയും, ഒപ്പം കാർബോഹൈഡ്രേറ്റിനെ ഇല്ലാതാക്കി ശരീരത്തെ കൂടുതൽ ഊർജ്ജസ്വലമാക്കി വെക്കുകയും ചെയ്യുന്നു. ഇതു നിങ്ങളുടെ ശരീര ഭാരം രണ്ടിരട്ടി കുറയ്ക്കാൻ സഹായിക്കും.
–

–
മുട്ടയും ചീരയും
ഇനി നിങ്ങൾ വെജിറ്റേറിയൻ ആണെങ്കിൽ, മുട്ട വേണ്ട..പകരം ചീരയ്ക്കൊപ്പം കഴിച്ചു നോക്കു.. അയണിന്റെ അംശം ചീരയിൽ കൂടുതലായതിനാൽ ബലവും മെറ്റബോളിസവും വർധിപ്പിക്കാൻ ഇതു സഹായിക്കും. മുട്ടയോടൊപ്പം ചീര കൂട്ടി ഒരു ഓംലറ്റ് കഴിച്ചു നോക്കൂ… പോഷകസമൃദ്ധമാകുമെന്നു മാത്രമല്ല,ഇതു വിശപ്പ് ശമിപ്പിക്കാൻ മികച്ചതുമാണ്.
–

Leave a Reply