Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 17, 2024 10:00 am

Menu

Published on May 18, 2018 at 11:42 am

ഫേസ്ബുക്കിലെയും വാട്‍സാപ്പിലെയും മെസ്സേജുകൾ അയച്ചവർ അറിയാതെ എങ്ങനെ വായിക്കാം..!!

how-to-reade-facebook-whatsapp-messages-wthout-sender-knows

ഒരാൾ നിങ്ങൾക്ക് അയച്ച മെസ്സേജ് കണ്ടുകൊണ്ട് മറുപടി നൽകാതിരിക്കാൻ വിവിധ കാരണങ്ങളാൽ നമുക്ക് പറ്റാറില്ല. നമ്മൾ മറ്റുപല തിരക്കുകളിലുമാണെങ്കിലും നമ്മൾ എങ്ങനെയെങ്കിലും മറുപടി അയക്കാറുണ്ട്. ഈ സാഹചര്യങ്ങളിലും ഒപ്പം അല്ലാതെയും എങ്ങിനെ അയച്ചവർ അറിയാതെ മെസ്സേജുകൾ വായിക്കാം എന്ന് ഒരുവിധം ആളുകളെല്ലാം ചിന്തിച്ചിട്ടുണ്ടാവും. എന്നാൽ അതിനായി ചില മാര്ഗങ്ങള് ഉണ്ട്.

ഫേസ്ബുക്കിൽ നിങ്ങൾ ചെയ്യണ്ടത് ഇത്രമാത്രം മെസ്സേജ് വന്ന ശേഷം അവ ഓപ്പൺ ചെയ്യുന്നതിന് പകരം ഫോൺ aeroplane മോഡിൽ ആക്കുക. തുടർന്ന് മെസ്സഞ്ചർ തുറന്ന് മെസ്സേജുകൾ വായിക്കാം. ശേഷം ആപ്പ് പൂർണ്ണമായും ക്ലോസ് ചെയ്യുക. അതായത് റീസന്റ് പാനലിൽ നിന്നും കൂടെ നീക്കം ചെയ്യുക. ശേഷം aeroplane മോഡ് മാറ്റി ഫോൺ സാധാരണ പോലെ ഉപയോഗിച്ചു തുടങ്ങാം പക്ഷെ ഇത് ഫേസ്ബുക് നൽകുന്ന ടെക്‌നിക്കൽ വഴിയല്ല.

വാട്‍സ്ആപ്പിൽ ഇതിനായി ഒരു സെറ്റിംഗ്സ് തന്നെ ഉണ്ട്. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇപ്രകാരം വാട്സാപ്പ് സെറ്റിങ്സിൽ പോകുക. അക്കൗണ്ട്സ് സെറ്റിങ്സിൽ പോകുക. പ്രൈവസി തിരഞ്ഞെടുക്കുക. റെസീപ്റ്റ്സ് ഓഫ് ചെയ്ത് വെക്കുക. ഇത്രയേ ഉള്ളൂ. പിന്നീട് ആരുടെ മെസേജ് നിങ്ങൾ വായിച്ചാലും പച്ച നിറത്തിലുള്ള രണ്ടു ടിക്കുകൾ അവർക്ക് കാണില്ല. അതായത് അവർക്ക് നിങ്ങൾ വായിച്ചോ എന്നറിയാൻ പറ്റില്ല എന്ന് സാരം. എന്നാൽ ചെറിയൊരു പ്രശ്നം ഇതിലുണ്ട്. മറ്റുള്ളവർക്ക് നിങ്ങൾ അയക്കുന്ന മെസ്സേജുകൾ അവർ വായിച്ചോ എന്നറിയാൻ നിങ്ങൾക്കും പറ്റില്ല എന്നത് തന്നെ

Loading...

Leave a Reply

Your email address will not be published.

More News