Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഈ അടുത്തായി ഫേസ്ബുക്കിൽ കണ്ടുവരുന്ന പ്രതിഭാസമാണ് ‘കുത്തിപ്പൊക്കല്‍’. സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും മുതൽ സാധാരണക്കാർ വരെ ഇതിൽ പെടും. എന്നാല്‍ ഇത് ഒരു പുതിയ സൈബര്‍ ബുള്ളിയിംഗാണ്. ഒരു ഫേസ്ബുക്ക് അക്കൗണ്ടിലെ പഴയ ഫോട്ടോകള്‍ക്കോ, പോസ്റ്റുകള്‍ക്കോ ഇപ്പോള്‍ കമന്‍റ് ഇട്ടാല്‍ അത് ആ പേജോ, പ്രോഫൈലോ ഫോളോ ചെയ്യുന്നവരുടെ ന്യൂസ് ഫീഡില്‍ പ്രത്യക്ഷപ്പെടും. മലയാളത്തിലെ സൈബര്‍ ഇടത്തില്‍ ‘കുത്തിപ്പൊക്കല്‍’ എന്നാണ് ഈ പ്രതിഭാസത്തിന് നല്‍കിയിരിക്കുന്ന ഓമനപ്പേര്.
‘കുത്തിപ്പൊക്കാലിൽ’ പെട്ട മലയാള നായകന്മാർ
സിനിമാ താരങ്ങളുടെ ഒഫീഷ്യല്‍ പേജുകളില്‍ പണ്ട് എങ്ങോ പോസ്റ്റ് ചെയ്ത ചിത്രങ്ങളും പോസ്റ്റുകളുമാണ് ഇപ്പോള്‍ കുത്തിപൊക്കികൊണ്ടിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഈ പുതിയ കുത്തിപ്പൊക്കലിന് ആരംഭം കുറിച്ചത് മമ്മൂട്ടിയുടെ പഴയ ഒരു പോസ്റ്റ് കുത്തിപൊക്കികൊണ്ടാണ്. ‘ഫ്രണ്ട്‌സ്, പോക്കിരിരാജയെ കുറിച്ച് എന്താണ് അഭിപ്രായം’എന്ന അദ്ദേഹത്തിന്റെ പോസ്റ്റാണ് ചിലര്‍ കുത്തിപ്പൊക്കിയത്.
പിന്നാലെ മോഹന്‍ലാല്‍, പൃഥ്വിരാജ്, ടോവിനോ തോമസ്, വിനുമോഹന്‍, ആസിഫ് അലി, ജയസൂര്യ തുടങ്ങി ഒട്ടുമിക്ക താരങ്ങളും ഇൗ കുത്തിപ്പൊക്കലിന് ഇരയായി. ഇക്കൂട്ടത്തില്‍ തള്ളിയിടുന്നതിന് മുന്‍പേ കുഴിയില്‍ ചാടിയ അജു വര്‍ഗീസ് വീണ്ടും കൊലമാസായി. തന്റെ പോസ്റ്റ് ആരും കുത്തിപ്പൊക്കേണ്ട, ഞാന്‍ തന്നെ ചെയ്യാം എന്ന് പറഞ്ഞ് കൊണ്ട് പഴയ ചിത്രങ്ങള്‍ അദ്ദേഹം തന്നെ പോസ്റ്റ് ചെയ്തു.
എന്നാല്‍ അജുവിനെ പിന്നീട് ട്രോളന്‍മാര്‍ ഏറ്റെടുത്തു. സ്വയം കുത്തിപ്പൊക്കിയ ചിത്രങ്ങള്‍ വച്ച് തലങ്ങും വിലങ്ങും ട്രോളുകള്‍. വടി കൊടുത്ത് അടി വാങ്ങിയ അവസ്ഥയിലായി അജു.
‘കുത്തിപ്പൊക്കാലിന്’ പരിഹാരം
ഫേസ്ബുക്കിന്‍റെ രീതി അനുസരിച്ച് പബ്ലിക്കായി ഇട്ട പോസ്റ്റ് എല്ലാം തന്നെ അതില്‍ വരുന്ന റിയാക്ഷന്‍ അനുസരിച്ച് മുകളിലേക്ക് കയറിവരും. അതാണ് കുത്തിപ്പൊക്കലിന്‍റെ അടിസ്ഥാനവും. അത് കൊണ്ട് തന്നെ ഏറ്റവും നല്ല കാര്യം ഫേസ്ബുക്കില്‍ പണികിട്ടും എന്ന് തോന്നുന്ന പഴയ പോസ്റ്റുകള്‍ അതിന്‍റെ പ്രൈവസി സെറ്റിംഗ് മാറ്റുക എന്നതാണ്. ഈ കുത്തിപ്പൊക്കല്‍ കാലം കഴിയുംവരെ എങ്കിലും പബ്ലിക്ക് പോസ്റ്റ് ക്ലോസ് ഫ്രണ്ട്സിന് കാണുന്ന രീതിയിലോ, അല്ലെങ്കില്‍ ഓണ്‍ലി മീ എന്നോ മാത്രം ആക്കുക. അത് മാത്രമല്ല നിങ്ങളുടെ ഫേസ്ബുക്കിലെ പഴയപോസ്റ്റ് ആരെങ്കിലും ലൈക്ക് അടുച്ചുവെന്ന് കാണുന്ന മാത്രയില്‍ അതിന്‍റെ പബ്ലിക്ക് സെറ്റിംഗ് മാറ്റിയാല്‍ തടികേടില്ലാതെ രക്ഷപ്പെടാം.
Leave a Reply