Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സമീപ ഭാവിയിൽ തന്നെ ഭൂമിയിൽ ഒരു ദിവസം 24 മണിക്കൂർ അല്ല, 25 മണിക്കൂറാകും ! ഭാവിയിൽ തന്നെ ഇത് നിലവിൽ വരാണുന്നതിനുള്ള സൂചനകൾ കണ്ടുതുടങ്ങിയെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ചന്ദ്രനാണ് ഈ പ്രതിഭാസത്തിന് കാരണം. ചന്ദ്രൻ പതിയെ ഭൂമിയിൽ നിന്നും അകലുന്നതാണ് ഇതിന് കാരണമെന്നാണ് പഠനങ്ങൾ പറയുന്നത്.
കൊളുമ്പിയ സർവ്വകലാശാല, വിസ്‌കോൺസിൻ-മാഡിസൺ സർവ്വകലാശാല എന്നിവിടങ്ങളിൽ സംഘടിപ്പിച്ച പഠനത്തിൽ നൂറ് കോടി വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ 18 മണിക്കൂറെ ഉണ്ടായിരുന്നുള്ളു.
ചന്ദ്രൻ ഭൂമിയിൽ നിന്ന് അകലുന്നതോടെ ദിവസത്തിന്റെ ദൈർഖ്യം കൂടും. ഇതാണ് ഇപ്പോൾ 24 മണിക്കൂർ നിന്നും 25 മണിക്കൂറാകാൻ കാരണം. നിലവിൽ 384,000 കിമി അകലെയാണ് ചന്ദ്രൻ. എന്നാൽ ഓരോ വർഷവും 3.82 സെന്റി മീറ്റർ ദൂരത്തിലേക്ക് ചന്ദ്രൻ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ആയതിനാൽ സമീപ ഭാവിയിൽ തന്നെ ഭൂമിയിൽ 25 മണിക്കൂർ ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്.
Leave a Reply