Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on June 11, 2018 at 3:55 pm

മലപ്പുറത്തുകാരുടെ ‘വാമോസ് അർജന്റീന’ ഷെയർ ചെയ്ത് മെസിയും (വീഡിയോ)

messi-shares-malappuram-fans-video

റഷ്യയിൽ പന്തുരുളുമ്പോൾ അതിന്റെ ചൂടും താളവും ഉയരുന്ന നാടാണ് കേരളം പ്രത്യേകിച്ച് മലബാർ മലപ്പുറം തുടങ്ങിയ പ്രദേശങ്ങൾ. ഇവരുടെ ഫുട്ബോളിനോടുള്ള ഈ സ്നേഹം ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത് സാക്ഷാൽ ലയണൽ മെസ്സിയാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അര്‍ജന്റീനന്‍ ടീമിനായി ആര്‍ത്തുവിളിക്കുന്നവരുടെ ആവേശം പങ്കുവെച്ച് സാക്ഷാല്‍ ലയണല്‍ മെസി പോസ്റ്റ് ചെയ്ത വീഡിയോ ആണ് മലയാളി ഫുട്ബാള്‍ ആരാധകരുടെ ചര്‍ച്ചാവിഷയം.

വാമോസ് അര്‍ജന്റീന, വാമോസ് ലിയോ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതിന്റെ വീഡിയോ അയച്ചുകൊടുക്കാന്‍ നേരത്തെ മെസിയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവര്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിന്‍പ്രകാരമാണ് മലപ്പുറം എടവണ്ണ സ്വദേശികളായ അറയ്ക്കല്‍ ഷജീഹ്, ഹാസിഫ് എടപ്പാള്‍, ഷബീബ് മൊറയൂര്‍, ഷരീഫ് ഫറോഖ്, ആദിഷ് തൃശൂര്‍ എന്നിവര്‍ മലയാളം സ്പാനിഷില്‍ ഒരു വാമോസ് ഫേസ്ബുക്കിലിട്ടത്.

ഫേസ്ബുക്കിൽ ഇട്ടെന്ന് മാത്രമല്ല അപ്പോൾ തന്നെ സംഗതി വയറലായി. ഒടുവിൽ സാക്ഷാൽ മെസ്സിയുടെ അക്കൗണ്ടിലും ഇവരുടെ ‘വാമോസ് അര്ജന്റീന’ എന്ന താളം മുഴങ്ങുന്നു.

Loading...

Comments are closed.

More News