Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 5:16 pm

Menu

Published on July 5, 2018 at 11:03 am

സൂക്ഷിച്ചോളൂ ഒരുപക്ഷെ നിങ്ങളുടെ കയ്യിലുള്ളപ്പണവും വ്യാജനായിരിക്കും..!! കട്ടപ്പനയിലെ കള്ളനോട്ടടിയുടെ പിന്നാമ്പുറം

kattappana-fake-currency-maker-serial-actress

കട്ടപ്പനയില്‍ കള്ളനോട്ട് നിർമാണവുമായി ബന്ധപ്പെട്ട് സീരിയൽ നടിയും കുടുംബവും അറസ്റ്റിലായതോടെ കള്ളനോട്ട് എന്ന ഭീഷണി വീണ്ടും ചർച്ചാ വിഷയമായിരിക്കുകയാണ്. പഠിച്ച കള്ളൻമാർ മുതൽ തീവ്രവാദ ബന്ധമുള്ളവർ വരെ വിലസുന്ന മേഖലയാണ് കള്ളനോട്ടടി. റിസര്‍വ് ബാങ്ക് ഉദ്യോഗസഥർക്കുവരെ തിരിച്ചറിയാൻ കഴിയാത്ത വിധം ഒറിജിനലിനെ വെല്ലുന്നതാണ് വ്യാജൻമാരാണ് മിക്കപ്പോഴും പുറത്തിറങ്ങുന്നത്. ഇതിന് ഉപയോഗിക്കുന്നതാകട്ടെ അത്യാധുനിക സാങ്കേതിക വിദ്യയും. അൾട്രാവൈലറ്റ് രശ്മികൾ ഉപയോഗിച്ചാൽ പോലും കള്ളത്തരം കണ്ടെത്താനാകാത്ത വിധം സാങ്കേതികമായി മുന്നിൽ നിൽക്കുന്ന പ്രിന്‍റിങ് മെഷീനുകൾ ചൈന പോലെയുള്ള വിപണികളിൽ ലഭ്യമാണെന്നാണ് കണ്ടെത്തൽ. സാങ്കേതികമായി മികവുള്ള മെഷീനുകൾക്ക് വലിയ മുതൽമുടക്ക് ആവശ്യമാണ്. തീവ്രവാദ ബന്ധത്തിലേക്ക് പൊലീസ് പലപ്പോഴും വിരല്‍ചൂണ്ടുന്നതും ഈ സാധ്യത ചൂണ്ടിക്കാണിച്ചാണ്.

ഓരോ ഒറിജിനൽ നോട്ടിനും സവിശേഷമായൊരു സീരിയൽ നമ്പർ ഉണ്ടാകും. ഇത് അപ്പാടെ മറികടക്കാൻ വ്യാജ നോട്ട് നിർമാതാക്കൾക്ക് സാധിച്ചിട്ടില്ലെങ്കിലും ഒരു പരിധിവരെ ഇതിനെയും മറികടന്നവരുണ്ട്.

ഏതായാലും ഈ സാഹചര്യത്തിൽ നമുക്ക് ലഭിക്കുന്ന പണം ഒന്നുകൂടെ പരിശോധിക്കുന്നത് നന്നായിരിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News