Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 3:45 pm

Menu

Published on September 2, 2013 at 12:16 pm

ഇന്റര്‍നെറ്റ് ഉപഭോകതാക്കളുടെ എണ്ണത്തില്‍ ജപ്പാനെ മറികടന്ന് ഇന്ത്യ മൂന്നാമത്

indian-online-population-now-3rd-largest-in-world

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ ജപ്പാനേയും മറികടന്നു.ഇപ്പോൾ അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത് ഇന്ത്യയാണെന്ന് കോംസ്‌കോര്‍ പറയുന്നു.ഇന്ത്യയിലിപ്പോള്‍ ഏതാണ്ട് 7.4 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ട്. 2012 മാര്‍ച്ചിനെ അപേക്ഷിച്ച് 31 വര്‍ധനയാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയതെന്ന് കോംസ്‌കോര്‍ റിപ്പോര്‍ട്ട് പറയുന്നു.എന്നാല്‍ കോംസ്‌കോര്‍ പുറത്തുവിട്ട കണക്ക് മറ്റ് ഏജന്‍സികളുടേതിനെ അപേക്ഷിച്ച് കുറവാണ്.

പേഴ്‌സണല്‍ കമ്പ്യൂട്ടറും ലാപ്‌ടോപ്പും വഴിയുള്ള ഇന്റര്‍നെറ്റ് ഉപയോഗത്തിന് പ്രാധാന്യം നല്‍കുന്നതിനാലാണ് കോംസ്‌കോറിന്റെ കണക്കില്‍ വ്യത്യാസം വന്നതെന്ന് കരുതുന്നു. ടെലകോം റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ കണക്ക് പ്രകാരം, 2013 മാര്‍ച്ച് 31 ന് രാജ്യത്ത് 16.5 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ട്.എന്നാൽ ഇന്ത്യയില്‍ എട്ടില്‍ ഏഴുപേരും ഇന്റര്‍നെറ്റ് നോക്കുന്നത് മൊബൈല്‍ ഫോണുകള്‍ വഴിയാണ്.

Loading...

Leave a Reply

Your email address will not be published.

More News