Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 21, 2026 6:10 pm

Menu

Published on September 30, 2013 at 12:02 pm

ഡോളറിനെതിരെ രൂപയുടെ മൂല്യം 40 പൈസ ഇടിഞ്ഞു;

rupee-jumps-62-91-to-one-month-high-against-dollar

മുംബൈ: രൂപയുടെ മൂല്യം 40 പൈസ ഇടിഞ്ഞു. തിങ്കളാഴ്ച 62.91 രൂപയാണ് ഡോളറിൻറെ  വില. മാസാവസാനം ആയതോടെ എണ്ണ ഇറക്കുമതിക്കാര്‍ക്കിടയില്‍ അമേരിക്കന്‍ ഡോളറിന് ഡിമാന്‍റ്  വര്‍ധിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായത്. കൂടാതെ യൂറോ ശക്തി പ്രാപിക്കാത്തതും ഡോളറിന് ഗുണം ചെയ്തു.
രൂപയുടെ ഇടിവ് മുംബൈ ഓഹരി വിപണിയിലും പ്രതിഫലിച്ചു. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ ഓഹരി സൂചിക സെന്‍സെക്സ് 142.04 പോയന്‍റ് ഇടിഞ്ഞ് 19,585.23ല്‍ എത്തി. ദേശീയ സൂചിക നിഫ്റ്റി 38.40 പോയന്‍റ് താഴ്ന്ന് 5,794.80ലാണ് വ്യാപാരം പുരോഗമിക്കുന്നത്.ഏഷ്യന്‍ വിപണിയില്‍, ജപ്പാന്‍ സൂചിക നിക്കി 2 ശതമാനവും ഹോങ്കോങ് സൂചിക ഹാങ്സെങ് 1.12 ശതമാനവും ഇടിഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News