Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 2:34 am

Menu

Published on October 3, 2013 at 3:29 pm

സ്മാര്‍ട്ട്‌ ഫോണ്‍ ഇനി എ.ആര്‍. റഹ്മാൻറെ പേരിലും

celkon-rahmanishq-ar45-dual-core-smartphone-launched-at-rs-7999

സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാൻറെ  പേരില്‍ ‘സെല്‍കോണ്‍’ സ്മാര്‍ട്ട്‌ ഫോണ്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നു .എ.ആര്‍. റഹ്മാന്റെ സാന്നിധ്യത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങിലാണ് റഹ്മാന്‍ ഇഷ്ഖ്  മ്യൂസിക് സ്മാര്‍ട്ട് ഫോണ്‍ പരമ്പയിലെ ആദ്യ ഇനം -എ.ആര്‍-45 ( AR 45 ) അവതരിപ്പിച്ചത്. 7,999 രൂപ വിലയുള്ള ഫോണ്‍ ഒക്ടോബോറില്‍ത്തന്നെ വിപണിയിലെത്തും.
പേര് സൂചിപ്പിക്കുംപോലെ സംഗീതപ്രേമികളെയാണ് സെല്‍കോണ്‍ ലക്ഷ്യമിടുന്നത്. ശബ്ദവ്യക്തതയ്ക്കായി നൂതനമായ കെ.-ക്ലാസ് ആംപ്ലിഫയറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. രണ്ട് സ്പീക്കറുകളും ഉണ്ടാകും. എ.ആര്‍. റഹ്മാന്റെ ഹിറ്റ് ഗാനങ്ങള്‍ ഫോണില്‍ പ്രി-ലോഡ് ചെയ്തിട്ടുണ്ട്. 4 ഡി ഹോളോഗ്രാഫിക് സംവിധാനമുള്ള ഇന്ത്യയിലെ ആദ്യത്തെ ഫോണാണ് ഇതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
മൊബൈലില്‍ എടുക്കുന്ന ഫോട്ടോകള്‍ നാല് ലെയറുകളുള്ള ഹോളോഗ്രാം ആയി കാണാന്‍ ഇതുവഴി സാധിക്കും. ഷെയ്ക്ക് ആന്‍ഡ് ട്രാന്‍സ്ഫര്‍ സൗകര്യമാണ് മറ്റൊരു പ്രത്യേകത. ചെറുതായൊന്ന് കുലുക്കിയാല്‍ ഫോണിലെ ഡാറ്റ മറ്റൊരു ഫോണിലേക്ക് കൈമാറാം.480 X 854 പിക്‌സല്‍ റെസല്യൂഷനിലുള്ള 4.5 ഇഞ്ച് ഫുള്‍വൈഡ് വി.ജി.എ. സ്‌ക്രീനാണ് എ.ആര്‍.-45-ൻറെത് .  8490 രൂപയും, 9,790 രൂപയുമാണ് യഥാക്രമം ഇവയുടെ വില. 2009-ല്‍ പ്രവര്‍ത്തനം ആരംഭിച്ച സെല്‍കോണ്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 320 കോടിരൂപ വിറ്റുവരവ് നേടിയിരുന്നു.എ.ആര്‍. റഹ്മാൻറെ  വരവോടെ വിപണിയില്‍ മുന്നേറ്റം ഉണ്ടാക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News