Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 3:26 am

Menu

Published on October 7, 2013 at 3:37 pm

കുടിയന്‍മാര്‍ക്കൊരു വഴികാട്ടിയായി ‘കുപ്പി’ ആപ്പ് !

kuppi-app-latest-android

‘കുടിയന്‍മാര്‍ക്കൊരു വഴികാട്ടി’യെന്ന് ‘കുപ്പി ആപ്പി’നെ വിശേഷിപ്പിച്ചാല്‍ തെറ്റില്ല.കേരളത്തില്‍ ലഭ്യമായ മദ്യയിനങ്ങളെക്കുറിച്ച് സമഗ്രമായി വിവരം നല്‍കുന്ന ആന്‍ഡ്രോയ്ഡ് ആപ്പാണ് ‘കുപ്പി’.ഉള്ള കാശിനു എന്തൊക്കെ കിട്ടും? എവിടൊക്കെ കിട്ടും? അവിടേക്കുള്ള വഴി തുടങ്ങിയ എല്ലാ വിവരങ്ങളും ഈ ന്യൂ ജനറേഷന്‍ ആപ്ലിക്കേഷനില്‍ ലഭ്യമാണ്. തമാശ ആണെങ്കില്‍ കൂടി കേരളത്തില്‍ ഉള്ള എല്ലാ കുടിയന്മാര്‍ക്കും ഉപയോഗപ്രദമായ നല്ല ആപ് ആണെന്ന് പറയാം ഇതിനെ.
ബിവറേജസ് കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് ഏതൊക്കെ ഇനം മദ്യങ്ങള്‍ വില്‍ക്കുന്നു, അവയുടെ വിലയെത്ര, ബിവറേജസ് വില്‍പ്പനശാലകള്‍ ഓരോ നഗരത്തിലും എവിടെ സ്ഥിതിചെയ്യുന്നു തുടങ്ങി, മദ്യം വാങ്ങുന്നവര്‍ക്ക് സഹായകമായ മിക്ക വിവരങ്ങളും ‘കുപ്പി’ വഴി വിരല്‍ത്തുമ്പിലെത്തും.ലിയോ സോഫ്റ്റ്‌വെയേഴ്സ് ആണ് ഈ ആപ്പിൻറെ നിര്‍മ്മാതാക്കള്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News