Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 3:14 am

Menu

Published on February 21, 2014 at 4:45 pm

ആന്‍ഡ്രോയിഡിനെ സ്വീകരിക്കാന്‍ നോക്കിയയും…!!!

nokia-x-android-smartphone-teased-ahead-of-mwc-launch

വാഷിംഗ്ടണ്‍: ടെക്‌ലോകം ഉറ്റുനോക്കുന്ന പ്രമുഖ മൊബൈല്‍ നിര്‍മാതാക്കളായ നോക്കിയയുടെ ആദ്യ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍ ഈ മാസം അവസാനം പുറത്തിറങ്ങും.നോക്കിയ എക്‌സ് എന്ന് പേരിട്ടിരിക്കുന്ന ഫോണിന്റെ ലോഗോ പുറത്തിറക്കി. ഒഫീഷ്യല്‍ ബ്ലോഗില്‍ നോക്കിയയാണ് ഫോണിന്റെ ടീസര്‍ ഇമേജ് പുറത്തുവിട്ടിരിക്കുന്നത്.നാല് ആരോകള്‍ ഉപയോഗിച്ച് എക്‌സ് എന്ന് എഴുതുന്നതാണ് ഈ എംബ്ലത്തില്‍ നോക്കിയ ഉള്‍കൊള്ളിച്ചിരിക്കുന്നത്. ഈ എംബ്ലമായിരിക്കും നോക്കിയ ഇനി തങ്ങളുടെ നോക്കിയ ക്യാപെയ്‌ന് ഉപയോഗിക്കുക .എന്നും ആന്‍ഡ്രോയ്ഡിന്റെ വിരുദ്ധപക്ഷത്ത് സ്ഥാനം പിടിച്ചിരുന്ന നോക്കിയ ‘നോമാന്‍ഡി’യെന്ന കോഡുനാമത്തില്‍ ഒരു ആന്‍ഡ്രോയ്ഡ് അധിഷ്ഠിത ഫോണ്‍ നിര്‍മ്മിക്കുന്നു എന്നാണ് നോക്കിയയുമായി അടുത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘ദി വെര്‍ജ്’ റിപ്പോര്‍ട്ട് ചെയ്യുന്നത്.നോക്കിയ ബജറ്റ് ഫോണ്‍ സീരിസായ ആശ ശ്രേണിയില്‍ തന്നെയായിരിക്കും നോക്കിയ എക്‌സും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് സൂചന. ആന്‍ഡ്രോയിഡ് അതിഷ്ടിത ഫോണ്‍ ആണെങ്കിലും ഗൂഗിളിന്റെ ഗുഗിള്‍ പ്ലേ അടക്കമുള്ള സേവനങ്ങള്‍ ഉണ്്ടായിരിക്കില്ലന്നാണ് റിപ്പോര്‍ട്ട്. ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡ് ആണെങ്കിലും വിന്‍ഡോസ് പ്ലാറ്റ്‌ഫോമിലായിരിക്കും നോക്കിയ എക്‌സിനെ കമ്പനി പരിചയപ്പെടുത്തുക. ആമസോണ്‍, കിന്‍ഡില്‍ ഫയര്‍ ടാബില്‍ ഉപയോഗിച്ചിരിക്കുന്നത് സ്വയം വികസിപ്പിച്ച ആന്‍ഡ്രോയിഡിന്റെ പരിഷ്കരിച്ച പതിപ്പാണ്. നോക്കിയായും ഇതേപാത തന്നെയാണ് പിന്തുടര്‍ന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.നാല് ഇഞ്ച് ഡിസ്‌പ്ലേയും ഒരു ജിഗാഹെര്‍ട്‌സിന്റെ ഡുവല്‍കോര്‍ പ്രൊസസറുമാണ് ഫോണിനുള്ളത്. ഡുവല്‍ സിം ഫോണായ നോര്‍മാന്റിക്ക് 512 എംബി റാമും നാല് ജിബി ഇന്റേണല്‍ മെമ്മറിയും ഉണ്ടാകും. ഗൂഗിളിന്റെ ഏറ്റവും പുതിയ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ആയ ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് ഫോര്‍ പോയന്റ് ഫോറും ഗൂഗിള്‍ പ്ലേ സ്റ്റോറും നോര്‍മാന്റിയില്‍ ഉപയോഗിക്കാം.ഒരു കാലത്ത് മൊബൈല്‍ വിപണിയിലെ മുന്‍നിരക്കാരായിരുന്ന നോക്കിയയ്ക്ക് മുന്‍കാല പദവി തിരിച്ചുപിടിക്കാന്‍ സഹായിക്കുന്നതായിരിക്കും ഈ ഫോണ്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News