Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 1:06 am

Menu

Published on March 8, 2014 at 1:51 pm

മഹിത്തെ പെമ്പിള്ളേർക്ക് നല്ല ചുണക്കുട്ടികളുടെ മറുപടി……………..!!!

mahithe-penpiller-copied

വാട്ട്‌സ് ആപ്പില്‍ തരംഗമായി ഓടിക്കൊണ്ടിരിക്കുന്ന ‘മാഹിത്തെ പെമ്പിള്ളാരെ കണ്ടക്ക’ എന്ന ഓഡിയോ ക്ലിപ്പിനു മറുപടിയുമായി കോഴിക്കോട്ടെയും മലപ്പുറത്തെയും ആണ്‍പിള്ളേരും കാസര്‍ഗോട്ടെ പെമ്പിള്ളാരും രംഗത്ത്. കാസര്‍കോട് ദഖീറത്ത് സ്‌കൂളിലെ പെണ്‍കുട്ടികള്‍ ചേര്‍ന്ന് ക്ലാസിലെ ഇടവേളയില്‍ പാടിയ ഈ പാട്ട് സുഹൃത്തുക്കളായ ആരോ വാട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്തതോടെയാണ് പാട്ട് വൈറലായി മാറിയത്. യുവജനം ഏറ്റെടുത്ത മാഹീത്തെ പെമ്പിള്ളാരെ ആഷിക് അബു സിനിമയാക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഗാനം കൂടുതല്‍ ആളുകള്‍ അറിയുകയും ഗാനം വന്‍ ഹിറ്റായി മാറുകയും ചെയ്തു. യഥാര്‍ത്ഥപാട്ടിനെക്കുറിച്ചും പാരഡി പാട്ടുകളെക്കുറിച്ചും കഴിഞ്ഞ ഫെബ്രുവരി ആറിന് കാസര്‍കോട് വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരുന്നു. കാസര്‍കോട്ടെ വിവിധ പ്രദേശങ്ങളിലെ യുവതീ-യുവാക്കള്‍ അവരുടെ ഭാവനയ്ക്ക് അനുസരിച്ച് ട്യൂണ്‍ കോപ്പി ചെയ്ത് പുതിയ പുതിയ പാട്ടുകള്‍ ഇറക്കിയിരുന്നു. പാട്ട് കേട്ട് കാസര്‍കോട്ടുകാര്‍ മടുത്തപ്പോഴാണ് കണ്ണൂര്‍കാരും തലശ്ശേരിക്കാരും മാഹിക്കാരും മറ്റും ഇപ്പോള്‍ ഈ പാട്ട് ഏറ്റെടുത്തിരിക്കുന്നത്. ആഷിഖ് അബു സിനിമയാക്കുന്ന കാര്യം വെളിപ്പെടുത്തിയതോടെ പാട്ടിന്റെ യഥാര്‍ത്ഥ അവകാശികള്‍ കാസര്‍കോട്ടെ പെണ്‍കുട്ടികളാണെന്നു വ്യക്തമാക്കി നൂറുകണക്കിന് കമന്റുകളാണ് ആഷിഖ് അബുവിന്റെ പ്രെഫൈലില്‍ നിറഞ്ഞുകൊണ്ടിരിക്കുന്നത്. കണ്ണൂര്‍ പാലയാട് കാമ്പസിലെ എല്‍.എല്‍.ബി വിദ്യാര്‍ഥിനികളായ അസ്‌നിയ അഷ്മിന്‍, നിഹാല സലീം, റാഷ സലീം, റംലത്ത് അസീസ് എന്നിവരാണ് മാഹീത്തെ പെമ്പിള്ളാരെ കണ്ട്ക്കയുടെ ഗായികമാർ. എന്നാൽ മാഹിയിലെ പെണ്‍കുട്ടികള്‍ക്ക് പാട്ടിന് അവകാശമില്ലെന്നാണ് പ്രതികരിച്ച അധികം പേരും പറയുന്നത്

പക്ഷെ ഇപ്പോൾ തരങ്കമായ ഈ ഗാനം ആദ്യം പുറത്തിറക്കിയത് ഷഹിദ് എന്ന സ്കൂൾ വിദ്യാർത്ഥി ആണ്. ഒരു ക്ലബ്ബിൽ പാടിയ പാട്ട് തൻറെ സുഹൃത്തിൻറെ മൊബൈൽ വഴി വാട്സപ്പിൽ ഇടുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News