Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on April 24, 2014 at 4:15 pm

കുമളിയിൽ യുവതിയെ കഴുത്തറുത്തുകൊന്ന കാമുകൻ അറസ്റ്റിൽ

man-arrested-over-womans-death-in-kumali

കുമളി:കാമുകനോടൊപ്പം കേരളത്തിലേക്ക് ജോലിക്കെത്തിയ യുവതിയെ പട്ടാപകൽ കാമുകൻ കഴുത്തറുത്തു കൊന്നു.തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ സ്വദേശിയായ മണികണ്ഠനാണ്(28) കാമുകിയായ ലോവര്‍ക്യാമ്ബ് സ്വദേശിനി അന്ന ലക്ഷ്മിയെ(30) കൊലപ്പെടുത്തിയത്. കുമളി ചെക്ക്‌പോസ്റ്റിന് സമീപത്തുനിന്ന് റോസാപ്പൂക്കണ്ടം റോഡിലേക്ക് തിരിയുന്ന ജങ്ഷനില്‍ വച്ചായിരുന്നു സംഭവം നടന്നത്.ചെക്ക്‌പോസ്റ്റിന് സമീപത്തു വച്ച് രണ്ടുപേരും സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ മണികണ്ഠന്‍ പെട്ടെന്ന് കൈയിലുണ്ടായിരുന്ന കത്തികൊണ്ട്അന്നപൂർണ്ണയുടെ വയറ്റിലും മാറത്തും കുത്തുകയായിരുന്നു. നിലവിളി കേട്ട് അടുത്തുള്ള ടാക്‌സി സ്റ്റാന്‍ഡില്‍നിന്ന് ഡ്രൈവര്‍മാര്‍ ഓടിയെത്തുകയായിരുന്നു. യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണികണ്ഠനെ നാട്ടുകാർ പിടികൂടി കുമളി പോലീസ് സ്റ്റേഷനില്‍ ഏൽപ്പിച്ചു.അന്നലക്ഷ്മിക്ക് ഭർത്താവും രണ്ട് കുട്ടികളും ഉണ്ട്. മണികണ്ഠനും ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. മേസ്തിരിപ്പണിക്കാരനായ മണികണ്ഠനും അന്നപൂർണ്ണയും പ്രണയത്തിലായിരുന്നു. കുറച്ച് ദിവസങ്ങളായി ചെറിയൊരു തർക്കത്തെ തുടർന്ന് ഇവർ അകന്നു കഴിയുകയായിരുന്നു. ഈ ഈ തര്‍ക്കമാണ് നടുറോഡില്‍വച്ച്‌ യുവതിയെ കഴുത്തറുത്ത് കൊന്നതിന് പിന്നിലെന്നാണ് പോലീസിൻറെ നിഗമനം.സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്.

Loading...

Comments are closed.

More News