Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on June 11, 2014 at 5:13 pm

ലോകകപ്പ് പ്രവചനവുമായി ഒട്ടകങ്ങള്‍

shaheen-and-waslawi-the-world-cup-predicting-camels

ദുബായ്: പോൾ നീരാളിയെ അനുസ്മരിപ്പിക്കുംവിധം ലോകകപ്പ് മത്സരം പ്രവചനങ്ങളുമായി ഇത്തവണ എത്തുന്നത് ഒട്ടകങ്ങളാണ്. ദുബായിൽ ‘മഞ്ഞമനുഷ്യന്‍’ എന്നറിയപ്പെടുന്ന മത്താര്‍ ആല്‍ ജാബ് രി വളർത്തുന്ന പന്തയ ഒട്ടകങ്ങളാണ് വാസ്ലാവി, ഷഹീന്‍ എന്നീ ഒട്ടകങ്ങളാണ് ഈ കൗതുക പ്രവചനം നടത്തുന്നത്. ഇവരുടെ പ്രവചന പ്രകാരം ആദ്യകളിയില്‍ ബ്രസീലിനെ ക്രൊയേഷ്യ പരാജയപ്പെടുത്തും.

പ്രവചനം ഇങ്ങനെയാണ്; ചുമരില്‍ ഓരോ രാജ്യങ്ങളുടെ പതാകയും ‘സമനില’ സൂചിപ്പിക്കുന്ന പോസ്റ്ററും ‘ഡ്രോ’ സൂചിപ്പിക്കുന്ന പോസ്റ്ററും, അതിന്റെ കൂടെ ഒട്ടകങ്ങള്‍ക്ക് പ്രിയപ്പെട്ട ഭക്ഷണവും പതിച്ചുവെക്കും. ഒട്ടകങ്ങള്‍ ഏത് പതാകയുടെ നേരെയാണോ തിരിയുന്നത് ആ രാജ്യം വിജയിക്കും മറിച്ച് ഡ്രോ പോസ്റ്ററിലേക്കാണ് ഒട്ടകങ്ങള്‍ തിരിയുന്നതെങ്കില്‍ കളി സമനിലയില്‍ അവസാനിക്കും എന്നാണ് മത്താര്‍ അവകാശപ്പെടുന്നത്.

യു.എ.ഇയിലെ അറിയപ്പെടുന്ന ഫുട്‌ബോള്‍ പ്രേമിയാണ് മത്താര്‍ ആല്‍ ജാബ് രി. അല്‍ വാസല്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ആരാധകനായ ഇദ്ദേഹം ക്ലബ്ബിനോടുള്ള ആദരസൂചകമായി മഞ്ഞവസ്ത്രംമാത്രമേ ധരിക്കാറുള്ളൂ. ഏത് കാര്യത്തിനും മഞ്ഞ നിറത്തിന് പ്രാധാന്യം നല്‍കുന്നതിനാൽ ആണ് ഇദ്ദേഹം ‘മഞ്ഞമനുഷ്യന്‍’ എന്ന് അറിയപ്പെടുന്നത്.
–
–

Loading...

Comments are closed.

More News