Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on June 17, 2014 at 3:45 pm

ഉറക്കമൊഴിഞ്ഞ് ലോക കപ്പ്‌ ഫുട്ബോൾ മത്സരം കണ്ട മൂന്നു പേർ മരിച്ചു !

three-football-fans-die-after-watching-late-night-world-cup-matches

ബെയ്ജിംഗ്:ചൈനയിൽ ലോകകപ്പ് ഫുട്ബോൾ മത്സരം ഉറക്കമൊഴിഞ്ഞ് കണ്ട മൂന്നു പേർ മരിച്ചു. തുടര്‍ച്ചയായി മൂന്ന്‌ രാത്രി ഉറക്കമൊഴിഞ്ഞ് കളി കണ്ട ഷാഗ്ഹായിയിലെ 39കാരനും ജിയാങ്‌സു പ്രവിശ്യയിലെ 25 കാരനും ലിയാനിംഗ് പ്രവിശ്യയിലെ 51 കാരനുമാണ് മരിച്ചത്. മരണപ്പെട്ട മൂന്നു പേർക്കും പറയത്തക്ക രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. മറിച്ച് ഉറങ്ങാതിരുന്നതിൻറെ ക്ഷീണം മൂലം ബ്ലഡ് പ്രഷർ കൂടി തലച്ചോറിനെ ബാധിച്ചാണ് ഇവർക്ക് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. കളിയുടെ ആവേശത്തിൽ ഇതു പോലെ ഉറക്കമൊഴിഞ്ഞ് കളി കണ്ടാൽ ചിലപ്പോൾ അത് നിങ്ങളുടെ ജീവിതം തന്നെ ഇല്ലാതായേക്കാം.

Loading...

Comments are closed.

More News