Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 2:33 pm

Menu

Published on June 27, 2014 at 5:10 pm

ധ്യാൻചന്ദും ഹിറ്റ്‌ലറും!

dhyanchand-and-hitler

1936 ൽ നടന്ന ബെർലിൻ ഒളിമ്പിക്സിൽ ഇന്ത്യ ഹോക്കിയിൽ 8 ഗോളിന് വിജയിച്ചപ്പോൾ അതിൽ ആറ് ഗോളും ധ്യാൻചന്ദിന് അവകാശപ്പെട്ടതായിരുന്നു.അന്ന് ആ മത്സരം കാണാൻ അഡോൾഫ് ഹിറ്റ്‌ലറും ആ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു.കളിയുടെ പകുതിയിൽ തൻറെ ടീം പരാജയപ്പെടുന്നത് കണ്ട ഹിറ്റ്‌ലർ കളി അവസാനിക്കുന്നതിന് മുമ്പ് തന്നെ സ്റ്റേഡിയം വിട്ടു പോയി.എന്നാൽ ധ്യാൻചന്ദിൻറെ അത്യുജ്ജലമായ പ്രകടനത്തിൽ ആകൃഷ്ടനായ ഹിറ്റ്‌ലർ ധ്യാൻചന്ദിനെ നേരിൽ കാണാൻ ആഗ്രഹിച്ചു.ഇക്കാര്യം ജർമ്മൻ ചാൻസറി വഴി ധ്യാൻചന്ദിനെ അറിയിക്കുകയും ചെയ്തു.ഹിറ്റ്ലർ തന്നെ കാണണമെന്നാവശ്യപ്പെട്ടതെന്തിനായിരിക്കുമെന്നോർത്ത് അന്ന് രാത്രി ധ്യാൻചന്ദിന് ഉറങ്ങാൻ കഴിഞ്ഞില്ല.അടുത്ത ദിവസം രാവിലെ എന്ത് വന്നാലും നേരിടാമെന്ന ആത്മവിശ്വാസത്തോടെ ധ്യാൻചന്ദ് ഹിറ്റ്ലറെ കാണാൻ പോയി.ധ്യാൻചന്ദിനെ കണ്ട ഹിറ്റ്ലർ ധ്യാൻചന്ദിൻറെ കാൻവാസ് ഷൂവിലേക്ക് നോക്കി.അതിനു ശേഷം ഇങ്ങനെ ചോദിച്ചു
“ഹോക്കി കളിക്കാത്ത സമയം നിങ്ങൾ എന്താണ് ചെയ്യാറുള്ളത് ?”
ധ്യാൻചന്ദ് :ഞാനൊരു പട്ടാളക്കാരനാണ്‌
ഹിറ്റ്ലർ : അവിടെ നിങ്ങളുടെ പദവി എന്താണ് ?
ധ്യാൻചന്ദ് : ഞാൻ ലാൻസ് നായ്ക് ആണ്
ഹിറ്റ്ലർ : നിങ്ങൾ ജെർമനിയിലേക്ക് വന്നാൽ ഞാൻ നിങ്ങൾക്ക് ഫീൽഡ് മാർഷൽ സ്ഥാനം തരാം.

ഇതു കേട്ട ധ്യാൻചന്ദ് കുറച്ചു നേരം നിശബ്ദനായി നിന്നു.പിന്നീട് സെക്കൻറുകൾക്ക് ശേഷം ധ്യാൻചന്ദ് ഹിന്ദിയിൽ പറഞ്ഞു .
“ഇന്ത്യ എൻറെ രാജ്യമാണ്,അതിൽ ഞാൻ സംതൃപ്തനാണ്”
ഇതു കേട്ട ഹിറ്റ്ലറിനും കൂടെയുണ്ടായിരുന്നവർക്കും ആ രാഷ്ട്ര സ്നേഹിയെ കുറിച്ചോർത്ത് അഭിമാനം തോന്നി.
ഹിറ്റ്ലർ വാഗ്ദാനം ചെയ്ത പരമോന്നത പദവി നിരാകരിച്ച ധ്യാൻചന്ദ് എന്ന ആ ദേശസ്നേഹിയോട് ഹിറ്റ്ലർ ഇങ്ങനെ പറഞ്ഞു.
” നിൻറെ ഇഷ്ടം പോലെ “

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News