Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിങ്ങൾ നിങ്ങളുടെ ജീവിത പങ്കാളിയെക്കാൾ കൂടുതൽ സമയം ഫേസ്ബുക്കിൽ ചെലവഴിക്കുന്നുവോ? എങ്കിൽ സൂക്ഷിക്കുക. ഒരുപക്ഷെ അത് നിങ്ങളുടെ ദാമ്പത്യ ജീവിതം തന്നെ ഇല്ലാതാക്കിയേക്കാം.ഈ അടുത്ത കാലത്ത് ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ ജെയിംസ്.ഇ.കാറ്റ്സിൻറെ നേതൃത്വത്തിലുള്ള ഗവേഷകർ നടത്തിയ സോഷ്യൽ മീഡിയയുടെ ഉപയോഗവും വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകളും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള പഠനത്തിലാണ് ഈ വസ്തുത കണ്ടെത്തിയത്. ഈ പഠനത്തിൽ ഫേസ്ബുക്കിൻറെ വർദ്ധിച്ച ഉപയോഗം ദാമ്പത്യ പൊരുത്തക്കേടുകളുടെയും വിവാഹ മോചനത്തിൻറെയും കാരണമാകുന്നതായി കണ്ടെത്തി. ഓരോ സംസ്ഥാനങ്ങളിലെയും വിവാഹ മോചന നിരക്കും ഫേസ്ബുക്ക് ഉപയോഗ നിരക്കും തമ്മിൽ താരതമ്യം ചെയ്താണ് ഇവർ ഈ നിഗമനത്തിലെത്തിയത്. 2011 ൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ടെക്സാസ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ 18 നും 39നും ഇടയിൽ പ്രായമുള്ള ദമ്പതികളെ വെച്ചായിരുന്നു സർവ്വേ നടത്തിയത്.ഇതിൽ സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നവരേക്കാൾ 11.4 ശതമാനം മാത്രം സംതൃപ്തരായിരുന്നു ഇവ ഉപയോഗിക്കാത്തവർ.സ്വന്തം കുടുംബത്തെ കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ 32 ശതമാനം കൂടുതൽ സോഷ്യൽ മീഡിയയെ കുറിച്ചാണ് തങ്ങൾ ചിന്തിക്കുന്നതെന്നും ഇവർ പറഞ്ഞു.
Leave a Reply