Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 3:30 pm

Menu

Published on July 4, 2014 at 12:42 pm

ക്യാൻസർ രോഗികൾക്കായി രണ്ടാം ക്ലാസുകാരി മുടി ദാനം ചെയ്തു

2nd-standard-student-donate-hair-for-cancer-wigs

ക്യാൻസർ ബാധിച്ച രോഗികൾക്ക് വേണ്ടി രണ്ടാം ക്ലാസ്സുകാരി മുടി ദാനം ചെയ്തു.ഹെയര്‍ ഫോര്‍ ഹോപ്പ് എന്ന സംഘടന മുഖേനയായിരുന്നു പെണ്‍കുട്ടിയുടെ ഈ മുടി ദാനം.ബായിലെ ജെംസ് മോഡേണ്‍ അക്കാദമിയിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായ ജാനറ്റാണ് ക്യാന്‍സര്‍ രോഗം ബാധിച്ച് മുടി നഷ്ടപ്പെട്ടവര്‍ക്ക് വിഗ്ഗ് നിർമ്മിക്കാനായി സ്വന്തം മുടി ദാനം ചെയ്തത്. തൻറെ നീളമുള്ള മുടി മുറിക്കാൻ ജാനറ്റിന് ആദ്യമൊന്നും സമ്മതമായിരുന്നില്ല.പിന്നീട് ക്യാൻസർ രോഗികൾക്ക് സാഹായമാകുമെന്ന് പറഞ്ഞ് മനസ്സിലാക്കിയപ്പോഴാണ് ജാനറ്റ് പൂർണ്ണ സമ്മതം നൽകിയത്.തിരുവല്ല സ്വദേശി ജോയ്‌സ് തോമസിൻറെയും സിബിയുടേയും മകളാണ് ജാനറ്റ്. ഇത് പോലെ ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാനായി മുടി ദാനം ചെയ്യാനാഗ്രഹിക്കുന്നവർ ഹെയര്‍ ഫോര്‍ ഹോപ്പ് ഇന്ത്യ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പോയാല്‍ മുടി എങ്ങനെ ദാനം ചെയ്യാം എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കും.

Loading...

Leave a Reply

Your email address will not be published.

More News