Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു പക്ഷേ നിങ്ങളിൽ പലരും ഉത്തർപ്രദേശിലെ പല സ്ഥലത്ത് വെച്ചും പൊരിവെയിലത്ത് തുമ്പിക്കൈ നീട്ടി നാണയങ്ങൾക്ക് വേണ്ടി യാചിക്കുന്ന ഈ ആനയെ കണ്ടിരിക്കാം.വർഷങ്ങളായി കാലുകൾ ചങ്ങലയാൽ ബന്ധിക്കപ്പെട്ട ആ ആന അനുഭവിച്ചു വരുന്ന യാതനകളെ കുറിച്ച് ആർക്കുമറിയില്ല. 50 വർഷങ്ങളായി ചങ്ങലയാൽ തളയ്ക്കപ്പെട്ട് മഴയത്തും വെയിലത്തും നിന്ന് നരകിക്കുന്ന മഥുരയിലെ ആ ആനയാണ് രാജു.
ഈ കഷ്ടപ്പാടുകൾ സഹിച്ച് ആ പാവം കണ്ണീർ വാർക്കുന്നത് ആരും കണ്ടിരുന്നില്ല.സ്വന്തം ജീവൻ നിലനിർത്താനായി ആ ആന പേപ്പറുകളും പ്ലാസ്റ്റിക് കവറുകളുമാണ് ഭക്ഷിച്ചിരുന്നത്.എന്നാൽ രാജുവിൻറെ കണ്ണീർ പൊഴിച്ചുള്ള ആ പ്രാർത്ഥനയ്ക്ക് ഇപ്പോൾ ഫലം ഉണ്ടായിരിക്കുകയാണ്. രാജുവിൻറെ ഈ ദുരിതമറിഞ്ഞ് ചില വന്യജീവി സ്നേഹികൾ അർദ്ധ രാത്രി നടത്തിയ ഒരു ദൗത്യത്തിലൂടെ ഉടമയുടെ കയ്യിൽ നിന്നും അവനെ മോചിതനാക്കി. നോർത്ത് ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചാരിറ്റി വൈൽഡ് ലൈഫ് സോസ് എന്ന സംഘടനയാണ് രാജുവിനെ മോചിപ്പിച്ചത്.20 ഫോറൻസ് ഡിപ്പാർട്ട്മെൻറ് ഓഫീസർമാരും പത്ത് പ്രവർത്തകരും ആറ്പോലീസുമാണ് ഈ ജീവകാരുണ്യ ദൗത്യത്തിന് സാക്ഷ്യം വഹിച്ചത്.രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ അവൻറെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിയിരുന്നതായി അവർ പറഞ്ഞു.വളരെ കുഞ്ഞായിരിക്കുമ്പോൾ ആയിരിക്കാം അമ്മയെ നഷ്ടപ്പെട്ട രാജു ഉടമസ്ഥൻറെ കയ്യിലെത്തിയതെന്നും 27 ഓളം ആളുകളിലൂടെ കൈമാറിയാണ് ഇന്നത്തെ ഉടമസ്ഥൻറെ കയ്യിൽ എത്തിയതെന്നും രക്ഷാപ്രവർത്തനം നടത്തിയ പരിസ്ഥിതി പ്രവർത്തകർ പറയുന്നു. വർഷങ്ങളോളം അഴിക്കാതിരുന്ന രാജുവിൻറെ കാലിലെ ചങ്ങല മാംസത്തിലേക്ക് തുളഞ്ഞു കയറി കാലുകൾ പഴുത്ത് അളിഞ്ഞിരുന്നു. എന്നിട്ടും നിൽക്കാൻ പോലും ശക്തിയില്ലാതിരുന്ന രാജുവിനെ ഉടമ അടിക്കുകയും ചീത്ത പറയുകയും ചെയ്തിരുന്നു.ഇപ്പോൾ മഥുരയിലെ എലഫെൻറ് കണ്‍സർവേഷൻ ആൻറ് കെയർ സെൻററിൽ നല്ല ഭക്ഷണവും ആവശ്യമായ ചികിത്സകളും നടത്തി രാജു സുഖം പ്രാപിച്ചു വരികയാണ്.എന്തൊക്കെയായാലും പരിസ്ഥിതി പ്രേമികളുടെ നാടായ ഇന്ത്യയിലെ ഈ സാധു മൃഗത്തെ രക്ഷിക്കാനായി ലണ്ടനിലെ പരിസ്ഥിതി പ്രവർത്തകർ വേണ്ടി വന്നുവെന്നത് നിർഭാഗ്യകരമായ വസ്തുത തന്നെയാണ്.
Leave a Reply