Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അൻപത് വർഷമായി ദുരിത ജീവിതം നയിച്ചിരുന്ന രാജു എന്ന ആനയെ ഉടമയിൽ നിന്നും രക്ഷിച്ച് മഥുരയിലെ എലഫെൻറ് കണ്‍സർവേഷൻ ആൻറ് കെയർ സെൻററിലേക്ക് കൊണ്ടുപോയ വാർത്ത നിങ്ങളേവരും വായിച്ചു കാണുമല്ലോ ? ആ രാജു എന്ന ആന്യ്ക്കിപ്പോൾ അവിടെ വെച്ച് ഒരു ഗേൾ ഫ്രണ്ടിനെ കിട്ടിയിരിക്കുകയാണ്. ഫൂൽകലി എന്ന ആ പിടിയാനയെയും രാജുവിനെ പോലെ കഷ്ടത അനുഭവിക്കുന്നത് കണ്ട് വന്യജീവി സ്നേഹികൾ മോചിപ്പിച്ച് ഇവിടേക്ക് കൊണ്ടു വന്നതാണ്. ഉടമസ്ഥൻ പട്ടിണിക്കിട്ട് ജനവാതിലുകളൊന്നുമില്ലാത്ത ഒരു കലവറയിൽ മരിക്കാറായ അവസ്ഥയിലായപ്പോഴാണ് ഫോറൻസ് ഡിപ്പാർട്ട്മെൻറ് ഓഫീസർമാരും മറ്റ് പ്രവർത്തകരും ചേർന്ന് ഫൂൽകലിയെ മോചിപ്പിച്ച് ഇവിടെയെത്തിച്ചത്.രണ്ടു വർഷമായി ഫൂൽകലിയിപ്പോൾ ഇവിടെയെത്തിയിട്ട്. ഇപ്പോൾ രാജുവും ഫൂൽകലിയും ആഹാരം പോലും പങ്ക് വെച്ചാണ് കഴിക്കുന്നത്. രാജുവിൻറെ ഈ ദുരിതമറിഞ്ഞ് ചില വന്യജീവി സ്നേഹികൾ അർദ്ധ രാത്രി നടത്തിയ ഒരു ദൗത്യത്തിലൂടെ ഉടമയുടെ കയ്യിൽ നിന്നും അവനെ മോചിതനാക്കിയത്.രക്ഷപ്പെടുത്തുന്ന സമയം വർഷങ്ങളോളം അഴിക്കാതിരുന്ന രാജുവിൻറെ കാലിലെ ചങ്ങല മാംസത്തിലേക്ക് തുളഞ്ഞു കയറി കാലുകൾ പഴുത്ത് അളിഞ്ഞിരുന്നു. ഇതിനുള്ള ചികിത്സ ഇപ്പോൾ മഥുരയിലെ എലഫെൻറ് കണ്‍സർവേഷൻ ആൻറ് കെയർ സെൻററിൽ വെച്ച് രാജുവിന് കൊടുക്കുന്നുണ്ട്.
–

–

–
Leave a Reply