Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇംഫാല്‍ : മയക്കു മരുന്ന് വാങ്ങാനായി അച്ഛൻ രണ്ടു പെണ്‍കുട്ടികളെ 30,000 രൂപയ്ക്ക് വിറ്റു. ജൂലായ് ഒന്നിന് മൊയിറാങ് മേഖലയിലുള്ള രണ്ട് സ്ത്രീകൾക്കാണ് നാൽപതുകാരനായ തച്ചിങ് മാങ് നാലും അഞ്ചും വയസ്സുള്ള കുട്ടികളെ വിറ്റത്. ചുരാചന്ദ്പുരില്‍ വാടകവീട്ടില്‍ കഴിയുന്ന കുടുംബത്തിലെ കുട്ടികളുടെ അമ്മ ഒരുവര്‍ഷംമുമ്പ് മറ്റൊരാളുടെ കൂടെ ഒളിച്ചോടിപ്പോയതാണ്. കുട്ടികളെ കാണാതായതു മനസ്സിലാക്കിയ അയൽവാസികൾ വനിതാ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ശിശുക്ഷേമ സമിതിപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിൽ കുട്ടികളെ വിറ്റതായി കണ്ടെത്തിയതോടെ ഇവർ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. പിന്നീട് വനിതാപ്രവര്‍ത്തകരും ശിശുക്ഷേമ സമിതിയും നടത്തിയ അന്വേഷണത്തില്‍ കുട്ടികളെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. മയക്കുമരുന്ന് വാങ്ങാന്‍ ആദ്യഗഡു 10000 രൂപ കൈപ്പറ്റിയാണ് ഇയാള്‍ കുട്ടികളെ വിറ്റതെന്ന് പോലീസ് പറഞ്ഞു.
Leave a Reply