Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ് : ഇതിഹാസ ഫുട്ബോൾ താരം ഡീഗോ മാറഡോണയുടെ മുൻ കാമുകിക്കെതിരെ മോഷണക്കേസിൽ ദുബായ് പോലീസ് അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു. മാറഡോണ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാമുകി റോസിയോ ജെറാള്‍ഡൈനെതിരെ വാറൻറ് പുറപ്പെടുവിച്ചത്. മാറഡോണയുടെ ഐലൻറിലെ വീട്ടിൽ നിന്നും കഴിഞ്ഞ മാർച്ചിൽ പണവും ഡയമണ്ട് വാച്ചുകളും മോഷണം പോയിരുന്നു. ഇതിനെ തുടർന്നാണ് മാറഡോണ ജെറാള്‍ഡൈനെതിരെ പരാതി നൽകിയത്. ജെറാള്‍ഡൈയെ അറസ്റ്റ് ചെയ്യാനായി ദുബൈ പോലീസ് ഇൻറര്‍പോളിനെ സമീപിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Leave a Reply