Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദില്ലി: രാജ്യസുരക്ഷയെ ബാധിക്കുന്ന വിധത്തിൽ തന്ത്രപ്രധാന സ്ഥലങ്ങളെ ഉള്‍പ്പെടുത്തി ഭൂപടം നിര്‍മിച്ചതിനെതിരെ ഗൂഗിളിനെതിരെ സിബിഐ കേസെടുത്തു. കഴിഞ്ഞ വർഷമായിരുന്നു അമേരിക്കൻ കമ്പനി നടത്തിയ മാപ്പത്തോണ്‍ എന്ന പേരിലുള്ള പരിപാടിയിൽ രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളെ ഉള്‍ക്കൊള്ളിച്ച് ഗൂഗിള്‍ ഭൂപടം പുറത്തിറക്കിയത്. സര്‍വെ ഓഫ് ഇന്ത്യയുടെ അനുവാദമില്ലാതെയായിരുന്നു ഗൂഗിൾ ഭൂപടം പുറത്തിറക്കിയിരുന്നത്. ഇതിനെ തുടർന്ന് സര്‍വെയര്‍ ജനറല്‍ ഓഫ് ഇന്ത്യ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണം തുടങ്ങിയത്. ദില്ലി പൊലീസാണ് കേസ് ആദ്യം അന്വേഷിച്ചത്.പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു. അന്വേഷണത്തിൽ ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ ഭൂപടത്തിലുണ്ടായിരുന്നതായി അറിയില്ലെന്നാണ് ഗൂഗിൾ അറിയിച്ചത്.
Leave a Reply