Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
യുവനടി റിമ കല്ലിങ്കലിൻറെ ഡാൻസ് സ്കൂൾ മാമാങ്കം കൊച്ചി പാലാരിവട്ടത്ത് പ്രവർത്തനമാരംഭിച്ചു. സ്കൂളിൻറെ ഉദ്ഘാടനം മഞ്ജു വാര്യരാണ് നിർവഹിച്ചത്. ഇന്ന് രാവിലെ 10.30ന് പാലാരിവട്ടത്തുള്ള കഫേ പപ്പായയില്‍ വച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്.ഉദ്ഘാടന ശേഷം റിമ കല്ലിങ്കലിനും നൃത്താധ്യാപിക നാരായണിക്കുമൊപ്പം മഞ്ജുവാര്യര്‍ ആദ്യചുവടുകള്‍ വെച്ചു. ചെറുപ്പം മുതലേ നൃത്തം പഠിച്ചിട്ടുള്ളയാളാണ് റിമ കല്ലിങ്കൽ.
–

–
ഭരതനാട്യം, കുച്ചുപ്പുടി, കളരി, യോഗ തുടങ്ങി ഹിപ്പ്ഹോപ്പ് പോലുള്ള വ്യത്യസ്ത നൃത്തരൂപങ്ങള്‍ക്കുള്ള പരിശീലനങ്ങളാണ് റിമയുടെ വിദ്യാലയത്തിലുണ്ടാവുക. ഓരോ വിഭാഗത്തിലെയും വിദഗ്ധരെ വച്ച് ക്ലാസ്സുകള്‍ നടത്താനാണ് തീരുമാനം.
–

–
നൃത്ത വിദ്യാലയത്തിലേക്കുള്ള അഡ്മിഷൻ നേരത്തേ തന്നെ ആരംഭിച്ചു കഴിഞ്ഞു. പ്രവേശനം നേടാനുള അവസാന തിയ്യതി ആഗസ്ത് 3 ആണ്. ഒരു നൃത്ത വിദ്യാലയം തുടങ്ങുക എന്നത് റിമയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. തൻറെ അഭിനയ ജീവിതത്തെ ബാധിക്കാത്ത വിധം ഡാന്‍സ് സ്കൂള്‍ കൊണ്ടു പോകാനാണ് റിമയുടെ തീരുമാനം.
–
Leave a Reply