Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫേസ്ബുക്ക് അല്‍പ്പസമയത്തേക്ക് പണിമുടക്കി. രാത്രി 9.34 മുതൽ 9.54 വരെ ആയിരുന്നു പ്രശ്നം അനുഭവപ്പെട്ടത്. ഫേസ്ബുക്ക് പോസ്റ്റുകള്‍ ലൈക്കുചെയ്യാനും ഷെയറുചെയ്യാനും കമന്റിടാനും പറ്റുന്നില്ല. റീഫ്രഷ് ചെയ്തതോടെ ‘Sorry, something went wrong’ എന്ന ഫേസ്ബുക്കിന്റെ അറിയിപ്പ് വന്നു.
ഇതിനു മുൻപും ഇങ്ങനെ ഫേസ്ബുക്ക് പണിമുടക്കിയിരുന്നു. കഴിഞ്ഞ ജൂണ്‍ 20ന് ഉച്ചയ്ക്ക് ഒരുമണി കഴിഞ്ഞപ്പോഴാണ് അവസാനമായി ഫേസ്ബുക്ക് പണി മുടക്കിയിരുന്നത്. അരമണിക്കൂറോളം നേരം നിലച്ചപ്പോൾ ഉണ്ടായ നഷ്ടം ഏതാണ്ട് 450,000 ഡോളര്‍ (2.7 കോടി രൂപ) ആയിരുന്നു അന്ന്.
Leave a Reply