Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 1:59 am

Menu

Published on September 19, 2014 at 3:42 pm

ഇന്‍റര്‍നെറ്റ് ഇല്ലെങ്കിലും സൗജന്യമായി കോള്‍ ചെയ്യാം…!!

freekall-lets-you-call-anywhere-free-even-without-internet-connectivity

സൗജന്യമായി കോള്‍ ചെയ്യാനുള്ള സൗകര്യവുമായി സ്‍കൈപ്പ് പോലുള്ള സോഫ്റ്റ്‍വെയറുകളും ആപ്‍സുകളും നിലവിലുണ്ടെങ്കിലും ഇതിനെല്ലാം ഇന്റര്‍നെറ്റ് അത്യാവശ്യമാണ്. എന്നാല്‍
ഇന്റര്‍നെറ്റ് സൗകര്യം ഇല്ലെങ്കില്‍ പോലും സൗജന്യമായി ഫോണ്‍ ചെയ്യാനുള്ള സംവിധാനമായി എത്തിയിരിക്കുകയാണ്  ഇന്ത്യന്‍ ടെക്കികള്‍. ‘ഫ്രീകാള്‍’ വികസിപ്പിച്ചത് ബംഗളരൂവില്‍ നിന്നുള്ള മൂന്ന് യുവാക്കളാണ്. യശസ് സി ശേഖര്‍, വിജയകുമാര്‍ ഉമാലുതി, സന്ദേശ് എന്നിവരാണ് ഇതിനു പിന്നില്‍.ബംഗളൂരുവില്‍ അവതരിപ്പിച്ചിരിക്കുന്ന ഫ്രീകാള്‍ ഇപ്പോള്‍ പരീക്ഷണഘട്ടത്തിലാണ്.സൗജന്യമായി കോള്‍ ചെയ്യാന്‍ താല്‍പര്യപ്പെടുന്നവര്‍ 080 – 49202060 എന്ന നമ്ബറിലേക്ക് ആദ്യം കോള്‍ ചെയ്യണം. ഈ കോള്‍ കണക്ടായി കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഡിസ്‌കണക്ടാകുകയും നിങ്ങളുടെ നമ്പറിലേക്ക് ഒകു കോള്‍ തിരികെ വരികയും ചെയ്യും. ഈ കോള്‍ എടുത്ത ശേഷം നിങ്ങള്‍ വിളിക്കാന്‍ ഉദ്ദേശിക്കുന്ന നമ്ബര്‍ ഡയല്‍ ചെയ്താല്‍ പണച്ചെലവ് ഇല്ലാതെ കോള്‍ വിളിക്കാന്‍ സാധിക്കും .ഫ്രികാള്‍ സേവനത്തിലൂടെ തുടര്‍ച്ചയായി 12 മിനിറ്റ് വരെ സംസാരിക്കാന്‍ സാധിക്കും. കോളുകള്‍ ഒന്നും തന്നെ സെര്‍വറുകളില്‍ റെക്കോര്‍ഡ് ചെയ്യില്ല എന്ന് ടെക്കികളുടെ ഉറപ്പ്.ഈ സേവനം അവതരിപ്പിച്ച ശേഷമുള്ള കോളുകളുടെ തിരക്ക് കാരണം മറ്റൊരു നമ്ബര്‍ കൂടി ഇവര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒരേ സമയം 20,000 കോളുകള്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യമാണ് ഇവരുടെ സെര്‍വറിനുള്ളത്.

Loading...

Leave a Reply

Your email address will not be published.

More News