Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2026 1:50 pm

Menu

Published on August 5, 2014 at 10:45 am

നുണയും തോറും നിറം മാറുന്ന ഐസ് ക്രീമുമായി ഗവേഷകർ !

ice-cream-changes-colors-as-you-lick-it

വാഷിംഗ്ടണ്‍ : നുണയും തോറും നിറം മാറുന്ന ഐസ്ക്രീമുമായി എത്തിയിരിക്കുകയാണ് ഗവേഷകർ. സ്പാനിഷ് ഊർജ്ജതന്ത്രജ്ഞനായ മാനുവല്‍ ലിനാര്‍സ് എന്നയാളാണ് ഈ ഐസ്‌ക്രീം ഉണ്ടാക്കിയിരിക്കുന്നത്. ഓരോ നുണയിലും നിറം മാറുന്ന ഐസ്ക്രീം ആദ്യം നീല നിറത്തിലാണുണ്ടാവുക.പിന്നീട് ഇത് നുണയും തോറും പിങ്ക്, പര്‍പ്പിള്‍ എന്നീ നിറങ്ങളിൽ മാറി മാറി വരും. അന്തരീക്ഷ ഊഷ്മാവിന്റേയും ഉമിനീരിലടങ്ങിയിരിക്കുന്ന ആസിഡിന്റേയും പ്രവര്‍ത്തനം മൂലമാണ് ഐസ്ക്രീമിൻറെ നിറം ഇങ്ങനെ മാറി വരുന്നത്. ഈ ഐസ്ക്രീം ഉണ്ടാക്കുന്നതിനായി വ്യത്യസ്ഥ തരത്തിലുള്ള പഴങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ‘ക്സാമില്യോണ്‍ ‘ എന്നാണ് കോണ്‍ ആകൃതിയിൽ ലഭ്യമാകുന്ന ഈ ഐസ്ക്രീമിന് പേര് നൽകിയിരിക്കുന്നത്.



ice cream that CHANGES COLOUR as you lick it1

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News