Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 12:13 pm

Menu

Published on August 21, 2014 at 3:03 pm

ഭർത്താക്കന്മാർ ജോലിയിൽ നിന്നും വിരമിച്ചു കഴിഞ്ഞാൽ ഭാര്യമാർക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്നതായി റിപ്പോർട്ട്

stressed-wives-suffer-retired-husband-syndrome

ഭർത്താക്കന്മാർ അവരുടെ ഉദ്ദ്യോഗത്തിൽ നിന്നും വിരമിച്ചു കഴിഞ്ഞാൽ ഇത് മൂലം ഭാര്യമാർക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്നതായി റിപ്പോർട്ട്. ഇതിനെ കുറിച്ച് യൂണിവേഴ്സിറ്റി ഓഫ് പഠോവയിലെ ശാസ്ത്രജ്ഞരായ ഡോ:മാർകോ ബെർടോണിയും ഡോ:ജിയോർജിയോ ബ്രുണെല്ലോയുമാണ് ഗവേഷണം നടത്തിയത്.

Retired husbands

2008-2013 കാലഘട്ടത്തിലെ 840 ജപ്പാനീസ് സ്ത്രീകളെ ഇൻറർവ്യൂ നടത്തിയപ്പോഴാണ് ഇക്കാര്യം ഗവേഷകർ കണ്ടെത്തിയത്. ഈ ഗവേഷണത്തിൽ വീട്ടമ്മമാർക്ക് മാത്രമല്ല ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുന്നത്. ജോലിയുള്ള സ്ത്രീകൾക്കും ഭർത്താക്കന്മാർ ഉദ്ദ്യോഗത്തിൽ നിന്നും വിരമിച്ചു കഴിഞ്ഞാൽ വീട്ടിലിരിക്കുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.

Retired hubby syndrome2

ഭർത്താക്കന്മാർ വീട്ടിലിരിക്കുന്നത് ജോലി ഭാരം കൂട്ടുന്നുവെന്നും , ഇവർ ജോലിക്ക് പോകാതെ വരുമ്പോൾ വരുമാനം കുറയുമോ എന്ന ചിന്തയുമാണ് സ്ത്രീകളിൽ ഇത്തരം പ്രശ്നങ്ങളുണ്ടാകാൻ കാരണമാകുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News