Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on June 6, 2013 at 9:12 am

ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചു

amazon-establishes-online-marketplace-in-india

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയിലിംഗ് കമ്പനി ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കമ്പനിക്കാര്‍ക്കും വില്‍പനക്കാര്‍ക്കും നേരിട്ട് രജിസ്റ്റര്‍ ചെയ്യാനും സാധനങ്ങള്‍ വില്‍പനയ്ക്ക് എത്തിക്കാനും സാധിക്കുന്ന www.amazone.in എന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസിന് കമ്പനി ഇന്ത്യയില്‍ തുടക്കം കുറിച്ചു. സുരക്ഷിതമായ ഓണ്‍ലൈന്‍ ഇടപാടുകള്‍, ഇ പേയ്‌മെന്റ് സാധ്യതകള്‍, കാഷ് ഓണ്‍ ഡെലിവറി, 24ത7 ഉപയോക്തൃസേവനം, പര്‍ച്ചേസുകള്‍ക്ക് ആമസോണ്‍ നല്‍കുന്ന എ റ്റു ഇസഡ് ഗാരന്റി എന്നിവയെല്ലാം ആമസോണ്‍ മാതൃസൈറ്റിലെന്നപോലെ ആമസോണ്‍ ഡോട്ട്ഇന്നിലും ലഭ്യമാണ്.പുസ്തകങ്ങള്‍, സിനിമകള്‍, ടിവിഷോകള്‍, വിഡിയോകള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ ആമസോണ്‍ ഡോട്ട്ഇന്‍ അവതരിപ്പിക്കുന്നത്. തുടര്‍ന്നുള്ള ആഴ്ചകളില്‍ മൊബൈല്‍ ഫോണുകളും കാമറകളുമടക്കം കൂടുതല്‍ വിപുലമായ നിര ഉല്‍പന്നങ്ങള്‍ ലഭിച്ചു തുടങ്ങും.

Loading...

Comments are closed.

More News