Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 20, 2026 7:23 am

Menu

Published on August 28, 2014 at 12:09 pm

ലോകത്തിലെ ഏറ്റവും നീളം കൂടിയ കഴുത്തിനുടമയായി ഒരു 15 വയസ്സുകാരൻ

chinese-teenagers-long-neck

ലോകത്തേറ്റവും നീളമുള്ള കഴുത്തിനുടമയാണ് ചൈനയിലെ 15 വയസ്സുകാരനായ വെങ്ഗുയി. നീളം കൂടിയ നട്ടെല്ലാണ് വെങ്ഗുയിയുടെ കഴുത്തിൻറെ നീളം കൂടാൻ കാരണമായത്. കഴുത്തിൻറെ ഈ നീളം കാരണം വെങ്ഗുയിക്ക് ശരിക്ക് നടക്കാൻ പോലുമാകാറില്ല. വെങ്ഗുയിയുടെ അസ്ഥികൾ നേരാംവണ്ണമല്ല ചേർന്നിരിക്കുന്നതെന്ന് ആറാം വയസ്സിൽ തന്നെ കണ്ടെത്തിയിരുന്നു. വളർന്നു വരും തോറും വെങ്ഗുയിക്ക് ഇതൊരു പ്രശ്നമായി വരികയാണ്. സാധാരണ കഴുത്തിലെ വെർട്ടിബ്രകളുടെ എണ്ണം ഏഴാണെങ്കിൽ വെങ്ഗുയിയുടെ കഴുത്തിലെ വെർട്ടിബ്രകളുടെ എണ്ണം പത്തെണ്ണമാണെന്ന് അവൻറെ അച്ഛൻ ഫു ഗെൻയു പറഞ്ഞു. എന്തായാലും വെങ്ഗുയി ഇപ്പോൾ കഴുത്തിൻറെ നീളം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കൊരുങ്ങുകയാണ്. ബെയ്ജിങ്ങിലുള്ള ഒരു ജീവകാരുണ്യ സംഘടനയാണ് വെങ്ഗുയിയുടെ ചികിത്സാ ചെലവുകൾ നോക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News