Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജന്മനാ കഴുത്തിന് പിറക്കോട് തല കമിഴ്ന്നു കിടക്കുന്ന അവസ്ഥയിലായിരുന്നു 37 കാരനായ ക്ലോഡിയോ വിയേര ഡി ഒലിവീര ജനിച്ചത്. അസുഖ ബാധിതനായി ജനിച്ച ക്ലോഡിയോയ്ക്ക് നേരെ ശ്വാസം എടുക്കാൻ പോലും കഴിഞ്ഞിരുന്നില്ല. അതിനാൽ ദിവസങ്ങൾക്കപ്പുറം ആയുസുണ്ടാകില്ലെന്ന് വൈദ്യശാസ്ത്രം ഉറപ്പിച്ചു പറയുകയും ചെയ്തിരുന്നു. എന്നാൽ വൈദ്യ ശാസ്ത്രത്തെ മറികടന്ന് ഈ ബാലൻ വളർന്നു. ചെറുപ്പം മുതൽ തന്നെ വെറുതെയിരിക്കുന്നതോ മറ്റുള്ളവരെ പൂർണ്ണമായി ആശ്രയിക്കുന്നതോ ക്ലോഡിയോയ്ക്ക് ഇഷ്ടമായിരുന്നില്ല. അതിനാൽ ടിവി വയ്ക്കുന്നതും , മൊബൈൽ ഫോൺ എടുക്കുന്നതും , റേഡിയോ ഓണാക്കുന്നതും , കമ്പ്യുട്ടറിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നതുമെല്ലാം ക്ലോഡിയോ തനിച്ചായിരുന്നു.
–

–
ദൃഢനിശ്ചയവും കഠിനാദ്ധ്വാനവും കൊണ്ടാണ് ക്ലോഡിയ അക്കൗണ്ടൻസി ബിരുദമെടുത്തതെന്ന് അമ്മ മരിയ പറഞ്ഞു. പാടാനും നൃത്തം ചെയ്യാനും അവന് വളരെ ഇഷ്ടമാണെന്നും, എട്ടുവയസ്സു വരെ ക്ലോഡിയോയെ എടുത്തു കൊണ്ട് നടക്കണമായിരുന്നു. പിന്നീട് അവൻ മുട്ടിലിഴയാൻ തുടങ്ങിയതോടെ അവന് മുറിവുണ്ടാകാതിരിക്കാനായി വീടിന്റെ തറ മുഴുവനും മാറ്റിയെന്നും ക്ലോഡിയയുടെ അമ്മ പറഞ്ഞു. അസാധാരണമായ രൂപം കാരണം വീൽചെയറുകളിൽ പോലും ക്ലോഡിയയ്ക്ക് ഇരിക്കാനാകില്ല.എന്നാൽ മറ്റ് കുട്ടികൾ സ്കൂളിൽ പോകുന്നത് കാണുമ്പോൾ തനിക്കും സ്കൂളിൽ പോകണമെന്ന് ക്ലോഡിയ പറയാറുണ്ടായിരുന്നു.
–

–
ക്ലോഡിയോ ഫോൺ ഉപയോഗിക്കുന്നത് വായിൽ പേന വച്ച് ഒരു പ്രത്യേക രീതിയിലാണ്. അതുപോലെ കമ്പ്യുട്ടർ മൗസ് നീക്കുന്നത് ചുണ്ടുകൾ ഉപയോഗിച്ചാണ്. ക്ലോഡിയോയുടെ കഴുത്ത് പിന്നിലേക്ക് വളഞ്ഞാണ് ഇരിക്കുന്നത്. ഇരുകാലുകളും കൈകളും കൊണ്ട് ക്ലോഡിയോയ്ക്ക് ഒന്നും ചെയ്യാനാകില്ല. ക്ലോഡിയോയുടെ ഇരുകാലിനും കൈകൾക്കും ഒന്നിലധികം വളവുകളുള്ളതിനാൽ അവ ശരിക്കും നീട്ടിവയ്ക്കാനുമാകില്ല. കൺജെനീറ്റൽ ആർത്രോഗ്രിപോസിസ് എന്ന രോഗമാണ് ക്ലോഡിയയ്ക്ക് ബാധിച്ചിട്ടുള്ളതെന്ന് ഡോക്ടർമാർ പറഞ്ഞു. തൻറെ ജീവിതം ചൂണ്ടി ആളുകൾക്ക് പ്രചോദനം പകരുന്ന പ്രസംഗങ്ങൾ നടത്തുകയാണ് ക്ലോഡിയോയുടെ ഇപ്പോഴത്തെ രീതി.
–
Leave a Reply