Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫ്രാങ്ക്ഫര്‍ട്ട്: നമ്മൾ കുടിക്കാറുള്ള ‘കൊക്കോകോള’ ഏറ്റവും നല്ല ടോയ് ലറ്റ് ക്ലീനറെന്ന് ജര്‍മന്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ കണ്ടെത്തി. കൊക്കോകോള പാനീയത്തിൽ അടങ്ങിയിട്ടുള്ള കോള അംശം നാരങ്ങാ നീരിൻറെ അമ്ലം ,ഷുഗര്‍, ഫോസ്ഫറസ് എന്നിവയുടെ പ്രവര്‍ത്തനം ടോയ് ലറ്റിലുള്ള ബാക്ടീരിയ, മാലിന്യങ്ങള്‍ എന്നിവയെ നശിപ്പിച്ച് വൃത്തിയുള്ളതാക്കുമെന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.ഇതുപയോഗിച്ചുള്ള ടോയിലറ്റ് ക്ലീനിങ്ങ് ചിലവ് കുറഞ്ഞതും, മാരകമായ മറ്റ് രാസ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാത്തതും ആയതിനാൽ ജര്‍മന്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിനെ കൂടുതൽ ശുപാർശ ചെയ്യുന്നുണ്ട്. ടോയ് ലറ്റിൽ ഉണ്ടാകുന്ന മഞ്ഞ നിറവും,അണുബാധയും ഇല്ലാതാക്കാൻ ആദ്യം നന്നായി വെള്ളം ഒഴിച്ചതിനു ശേഷം ഒരു കുപ്പി കൊക്കോകോള അതിൽ ഒഴിക്കുക. അതിനു ശേഷം പത്തു മിനിറ്റ് കഴിഞ്ഞ് ബ്രഷ് ഉപയോഗിച്ച് ക്ലീൻ ചെയ്ത ശേഷം വീണ്ടും നന്നായി വെള്ളം ഒഴിക്കുക.ഇതോടെ ടോയ് ലറ്റ് വൃത്തിയുള്ളതും ,അണുവിമുക്തവും ഉള്ളതായി മാറും.
–
Leave a Reply