Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കമ്പ്യൂട്ടർ നമ്മുടെ നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തുവായി മാറിക്കഴിഞ്ഞു. അറിവിനും,വിനോദത്തിനും തുടങ്ങി എല്ലാ കാര്യത്തിനും നമുക്ക് കമ്പ്യൂട്ടർ കൂടിയേ തീരൂ. പുതിയ കമ്പ്യൂട്ടർ വാങ്ങി വീട്ടിൽ കൊണ്ട് വരുമ്പോൾ നാം ചില കാര്യങ്ങൾ ശ്രദ്ധിച്ചിരിക്കണം. അവയിൽ ചില കാര്യങ്ങൾ താഴെ കൊടുക്കുന്നു.
1.നിങ്ങള്‍ക്ക് ആവശ്യമുള്ള സൗകര്യങ്ങള്‍ മാത്രം ഉള്ളവ തിരഞ്ഞെടുക്കുക
2. വിലയെ മാത്രം അടിസ്ഥാനമാക്കി ഒരിക്കലും കമ്പ്യൂട്ടർ വാങ്ങരുത്.നിങ്ങളുടെ ഉപയോഗം തിരിച്ചറിഞ്ഞ് വാങ്ങുക.
3.ടിവിയായി ഉപയോഗിക്കാനുള്ള കമ്പ്യൂട്ടറാണെങ്കിൽ മോണിറ്റർ വലിയ സ്ക്രീൻ ഉള്ളത് വാങ്ങിക്കുക.
4.ഉപയോഗിച്ച കമ്പ്യൂട്ടർ വാങ്ങുന്നത് കഴിവതും ഒഴിവാക്കുക.കാരണം അതിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ തുക മുടക്കേണ്ടതായി വരും.
5.മികച്ച സർവ്വീസ് തരുമെന്നുറപ്പുള്ള കമ്പനിയിൽ നിന്നു മാത്രം വാങ്ങുക.
–

–
6. ഡെസ്ക്ടോപ്പ്, ഓള്‍ ഇന്‍ വണ്‍ പി.സികള്‍ക്ക് ഒപ്പം യു.പി.എസ് വാങ്ങുക.
7.പണം കൊടുത്ത് വാറൻറി ദീർഘിപ്പിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തുക.
8.നിങ്ങള്‍ക്ക് വളരെ ആവശ്യമാണെങ്കില്‍ മാത്രം പ്രിൻറർ , സ്കാനർ എന്നിവ വാങ്ങുക.
9.കമ്പ്യുട്ടെറിനു താഴെയോ അലെങ്കില്‍ പുറകിലായോ അതിന്റെ സീരിയല്‍ നമ്പര്‍ പതിപിച്ചിട്ടുണ്ടാകും. ഈ നമ്പർ എഴുതി സൂക്ഷിക്കുക.കാരണം ഭാവിയില്‍ സിസ്റ്റം റീ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഈ നമ്പര്‍ വേണ്ടി വന്നേക്കും.
–

–
10. വില കൂടിയ സാധങ്ങള്‍ വാങ്ങുമ്പോഴും സൂക്ഷിക്കുമ്പോഴും എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം ആണ് അത് ഇന്‍ഷ്വര്‍ ചെയ്യുക എന്നത്. അതിനാൽ കമ്പ്യൂട്ടറും ഇന്‍ഷ്വര്‍ ചെയ്യുക.
11.കമ്പ്യൂട്ടറിൻറെ വാറൻറി സമയം കഴിയുന്നത് എന്നാണെന്ന് ഓർത്ത് വെയ്ക്കുക.
Leave a Reply