Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on September 23, 2014 at 10:56 am

അഭിനവ് ബിന്ദ്ര ഡബിള്‍ വെങ്കലത്തോടെ പ്രഫഷണല്‍ ഷൂട്ടിംഗില്‍ നിന്ന് വിടവാങ്ങി

asian-games-2014-abhinav-bindra-signs-off-with-bronze-double

ഇഞ്ചിയോണ്‍: 10 മീറ്റര്‍ എയര്‍ റൈഫിള്‍ മത്സരത്തിൽ ഡബിള്‍ വെങ്കലത്തോടെ പ്രഫഷണല്‍ ഷൂട്ടിംഗില്‍ നിന്ന് അഭിനവ് ബിന്ദ്ര വിടവാങ്ങി.ഇന്ത്യയുടെ ഏക വ്യക്തിഗത ഒളിംപിക് സ്വര്‍ണമെഡല്‍ നേതാവാണ്‌ അഭിനവ് ബിന്ദ്ര.യോഗ്യതാ റൗണ്ടില്‍ അഞ്ചാം സ്ഥാനക്കാരനായാണ് ബിന്ദ്ര ഫൈനല്‍ റൗണ്ടിലേക്ക് കടന്നത്.ഈ ഇനത്തില്‍ സ്വര്‍ണവും വെള്ളിയും ചൈനയ്ക്കാണ് ലഭിച്ചിട്ടുള്ളത്.ടീമിനത്തില്‍ അഭിനവ് ബിന്ദ്രയ്ക്ക് പുറമെ രവി കുമാര്‍, സഞ്ജീവ് രജ്പുത് എന്നിവരടങ്ങിയ ടീം 1863 പോയിന്റോടെയാണ് വെങ്കലം നേടിയത്. ഒളിംപിക്, ലോകചാമ്പ്യന്‍ഷിപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ ബിന്ദ്രയുടെ ആദ്യ വ്യക്തിഗത ഏഷ്യന്‍ ഗെയിംസ് മെഡലാണിത്.

Loading...

Comments are closed.

More News