Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഐസ് ബക്കറ്റ് ചലഞ്ചിനും ,മൈട്രീ ചലഞ്ചിനും പിന്നാലെ ക്ലീനിംഗ് ചലഞ്ചുമെത്തി.രാജ്യത്തിൻറെ വൃത്തി ലക്ഷ്യമാക്കി ആരംഭിച്ച സ്വച്ഛ് ഭാരത് പദ്ധതിക്ക് തുടക്കം കുറിച്ചാണ് മോദി ഗാന്ധിജയന്തി ദിനത്തില്‍ ക്ലീനിംഗ് ചലഞ്ചിനായി ഒൻപത് പേരെ വെല്ലുവിളിച്ചിരിക്കുന്നത്.ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ, യോഗാ ഗുരു ബാബാ രാം ദേവ്, സിനിമാ താരങ്ങളായ കമലഹാസന്‍, സല്‍മാന്‍ ഖാന്‍, പ്രിയങ്കാ ചോപ്രാ, വ്യവസായ പ്രമുഖന്‍ അനില്‍ അംബാനി , കൂടാതെ ഹിന്ദി സീരിയല്‍ അംഗങ്ങളെയുമാണ് മോദി വെല്ലുവിളിച്ചിരിക്കുന്നത്. ഇനി ഇവർ വെല്ലുവിളി ഏറ്റെടുത്ത് മറ്റ് ഒമ്പതു പേരെ കൂടി വെല്ലുവിളക്കണം. വെല്ലുവിളി ഏറ്റെടുത്തതിന്റെ വീഡിയോ അപ്ലോഡ് ചെയ്യാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
Leave a Reply