Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 7:41 pm

Menu

Published on October 4, 2014 at 10:07 am

വൈകിയെത്തിയതിനെതുടർന്ന് ഷാരൂഖ് ഖാന്‍റെ പ്രസ്സ് കോണ്‍ഫറന്‍സ് മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു

journalists-boycott-shah-rukh-khans-press-conference

ചെന്നൈ: വൈകിയെത്തിയതിനെ തുടർന്ന് ഷാരൂഖ് ഖാന്‍ നടത്തിയ പ്രസ്സ് കോണ്‍ഫറന്‍സ് മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു. 4.30 ന് തുടങ്ങുമെന്ന് പറഞ്ഞ പരിപാടിയില്‍ ഷാരൂഖ് എത്തിയത് 8 മണിക്കായിരുന്നു. തന്റെ പുതിയ ചിത്രമായ ഹാപ്പി ന്യൂ ഇയറിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഐടിസി ഗ്രാന്‍ഡ് ചോള ഹോട്ടലില്‍വെച്ചായിരുന്നു ഷാരൂഖ് മാധ്യമങ്ങളെ കാണാമെന്നറിയിച്ചിരുന്നത്.ഇതുപ്രകാരം അവിടെയെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഷാരൂഖിനെ കാത്തിരിക്കേണ്ടി വന്നത് 4 മണിക്കൂറായിരുന്നു. പിന്നീട് ഷാരൂഖ് എത്തിയപ്പോൾ മാധ്യമപ്രവര്‍ത്തകര്‍ ഷാരൂഖിനെതിരെ ശബ്ദമുയർത്തുകയും വാർത്താസമ്മേളനം ബഹിഷ്കരിക്കുകയും ചെയ്തു.ഷാരൂഖിൻറെ പുതിയ ചിത്രമായ ഹാപ്പി ന്യൂ ഇയറിൻറെ പ്രചരണത്തിന് വേണ്ടിയായിരുന്നു വാർത്താ സമ്മേളനം നടത്താൻ നിശ്ചയിച്ചിരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News