Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:08 am

Menu

Published on October 4, 2014 at 11:38 am

ഇരട്ട ഡിസ്‌പ്ലേയുള്ള യോട്ടയുടെ ഫോണുകൾ ഇന്ത്യൻ വിപണിയിലുമെത്തുന്നു

yotaphone-with-dual-displays-might-soon-launch-in-india

റഷ്യന്‍ കമ്പനിയായ യോട്ടയുടെ ഇരട്ട ഡിസ്‌പ്ലേയുള്ള ഫോണുകൾ ഇന്ത്യൻ വിപണിയിലുമെത്തുന്നു. ഓണ്‍ലൈൻ ഷോപ്പിംഗ്‌ കമ്പനിയായ ഫ്ളിപ്പ്കാര്‍ട്ടിലൂടെയായിരിക്കും യോട്ടയുടെ ഈ പുതിയ സ്മാർട്ട്ഫോണ്‍ എത്തുകയെന്നാണ് സൂചന. ഫ്ളിപ് കാര്‍ടില്‍ അടുത്തെയിടെ ഈ ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിച്ചതാണ് ഈ വാർത്ത ഇപ്പോൾ പ്രചരിക്കാൻ കാരണമായത്.യോട്ട സി9660യ്ക്ക് 4.3 ഇഞ്ച് എച്ച്ഡി 720 പിക്സല്‍‌ ഫ്രണ്ട് ഡിസ്‌പ്ളേയും പിന്‍വശത്ത് 4.3 ഇഞ്ച് ഇ ഇങ്ക് ഡിസ്‌പ്ളേയുമാണുള്ളത്.1.7GHz സ്‌നാപ് ഡ്രാഗണ്‍ ഡ്യുവല്‍ കോര്‍ പ്രോസസറും 2ജിബി റാമും 13 എംപി റിയര്‍ ക്യാമറയും 1 എംപി മുന്‍ ക്യാമറയുമാണിതിനുള്ളത്. ബാറ്ററി ഉപയോഗം വളരെ കുറവുമതി എന്നതാണ് ഈ ഐഫോണിൻറെ ഏറ്റവും വലിയ പ്രത്യേകത. മിസ്ഡ്‌കോള്‍, സമയം, മെസേജുകള്‍, ന്യൂസ് ഫീഡുകള്‍, കാലാവസ്ഥ, മാപ്പുകള്‍ തുടങ്ങിയവ നോക്കാന്‍ എപ്പോഴും ഓണായിക്കിടക്കുന്ന രണ്ടാമത്തെ സ്‌ക്രീന്‍ സഹായിക്കുന്നതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News