Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 11:22 pm

Menu

Published on October 7, 2014 at 11:08 am

നടൻ ഗിന്നസ് പക്രുവിനും കുടുംബത്തിനും നേരെ ആക്രമണം

actor-guiness-pakru-and-his-parents-were-attacked-by-his-tenant

കോട്ടയം: നടൻ ഗിന്നസ് പക്രുവിനും കുടുംബത്തിനും നേരെ ആക്രമണം നടന്നതായി പരാതി. ഗിന്നസ് പക്രുവിന്റെ പേരിലുള്ള വാടകവീട് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിലെത്തിയത്. ആക്രമണത്തിൽ പക്രുവിനെ കൂടാതെ പിതാവ് രാധാകൃഷ്ണന്‍, മാതാവ് അംബുജാക്ഷിയമ്മ, ഭാര്യ ഗായത്രി, ഡ്രൈവര്‍ മനു എന്നിവര്‍ക്കും പരിക്കേറ്റു. കഴിഞ്ഞ ആറുമാസമായി കോട്ടയത്തെ പക്രുവിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന വില്ലൂന്നി സ്വദേശി ആല്‍ഫ് ആണ് പക്രുവിനെയും കുടുംബത്തെയും ആക്രമിച്ചത്. ഇയാൾ നാലുമാസത്തോളമായി വാടക നല്‍കാത്തതിനാല്‍ പക്രു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇരുവരെയും വിളിച്ച് കാര്യം ചര്‍ച്ച ചെയ്തിരുന്നു. വാടക തരാത്തതിനാല്‍ ആല്‍ഫിനോട് വീട് ഒഴിയാൻ പക്രു ആവശ്യപ്പെട്ടു. എന്നാല്‍ അയാൾ അതിന് വഴങ്ങിയില്ല. ഇതിന്‍െറപേരില്‍ അയാൾ വീട്ടിലെ മോട്ടോര്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ തകരാറിലാക്കുകയും കേടുപാടുകള്‍ വരുത്തുകയും ചെയ്തു. പക്രു ഇതിനെതിരെയും പോലീസിൽ പരാതി നൽകി.എന്നാൽ അയാൾ ഇതിനിടെ വീട്ടില്‍ പ്ലബ്ബറെ കൊണ്ട് വന്ന് ജോലി ചെയ്യിക്കുന്നതായി അറിഞ്ഞെത്തിയ പക്രു ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ വാടകക്കാരന്‍ ആക്രമിക്കുകയായിരുന്നു.തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പിതാവിനെയും അമ്മയെയും മര്‍ദ്ദിച്ചത്.ആൽഫ് അച്ഛനെ ഫ്യൂസിന്റെ പട്ടകൊണ്ട് അടിച്ചെന്നും അമ്മയെ നിലത്തിട്ട് ചവിട്ടുകയും ചെയ്‌തെന്ന് കോട്ടയം പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പക്രു പറയുന്നു. പക്രുവിൻറെ പരാതിയെ തുടർന്ന് പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News