Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഏതൊരു ജോലിക്കും ജോലിയ്‌ക്ക് അഭിമുഖം അഥവാ ഇന്റര്‍വ്യൂ ഏറെ പ്രധാനമാണ്. ഉദ്യോഗാര്‍ത്ഥിയെക്കുറിച്ച് നേരിട്ട് മനസിലാക്കാനുള്ള ഒരു അവസരമാണിത്.ഇന്റര്‍വ്യൂവില്‍ നിങ്ങള്‍ വരുത്തുന്ന ചില തെറ്റുകള്‍ നിങ്ങൾക്ക് ജോലി ലഭിക്കാനുള്ള സാദ്ധ്യത ഇല്ലാതാക്കിയേക്കാം. ഏതൊരു ഇൻറർവ്യൂകൾക്ക് പോകുമ്പോഴും ഇൻറർവ്യൂ ചെയ്യുന്നയാൾ നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതകൾ മാത്രമല്ല ശ്രദ്ധിക്കുന്നത്. മറിച്ച് നിങ്ങളുടെ ശരീര ഭാഷയ്ക്കും ഇതിൽ ഏറെ പ്രാധാന്യമുണ്ട്.ഒരു ഇൻറർവ്യൂവിൽ പങ്കെടുക്കുമ്പോൾ അതിൽ പരാജയപ്പെടാതിരിക്കാൻ നിങ്ങൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
–

–
1.ഇൻറർവ്യൂവിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ് നിങ്ങളുടെ ഇരിപ്പ്.അതിനാൽ ഇൻറർവ്യൂകളെ അഭിമുഖീകരിക്കുന്ന സമയത്ത് കുനിഞ്ഞിരിക്കുകയോ കഴുത്തൊടിച്ചിരിക്കുകയോ അരുത്. വളരെ ഉന്മേഷത്തോടെ നിവർന്നിരിക്കാൻ ശ്രദ്ധിക്കുക.
2. ഇന്റര്‍വ്യൂവില്‍ വസ്‌ത്രധാരണം വളരെ പ്രധാനമാണ്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഒഫീഷ്യല്‍ വസ്‌ത്രധാരണമാണ് വേണ്ടത്.
3.ഇൻറർവ്യൂ സമയത്ത് കൈകൾ കെട്ടിവെച്ച് സംസാരിക്കുകയോ കൈ ചൂണ്ടി സംസാരിക്കുകയോ ചെയ്യരുത്. കൈകെട്ടിവെക്കുന്നവര്‍ പലതും ഒളിപ്പിക്കാന്‍ ശ്രമിക്കുന്നവരും എല്ലാത്തിനെയും വിമര്‍ശിക്കുന്നവരും, കൈ ചൂണ്ടി സംസാരിക്കുന്നത് മറ്റൊരാളുടെ പേഴ്‌സണല്‍ സ്‌പേസിനെ അപഹരിക്കുന്നത് പോലെയുമാണ്.
–

–
4.ഇന്റര്‍വ്യൂ ചെയ്യുന്നവരെക്കുറിച്ച് അവരോട് കൂടുതല്‍ തിരക്കാതിരിയ്‌ക്കുക.
5.കൈ കൊണ്ടുള്ള അമിതമായ ആംഗ്യഭാഷകളും, ഫേഷ്യല്‍ എക്‌സ്പ്രഷനുകളും തീര്‍ച്ചയായും ഒഴിവാക്കുക.
6.ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുമ്പോള്‍ അമിതവിനയവും അഹങ്കാരച്ചുവയുള്ള പെരുമാറ്റവും വേണ്ട. ഇവ രണ്ടും ദോഷം ചെയ്യും.
–

–
7.ഇൻറർവ്യൂ സമയത്ത് അഭിമുഖം നടത്തുന്നയാളുടെ കണ്ണിൽ നോക്കി വേണം സംസാരിക്കാൻ. കണ്ണുവെട്ടിച്ച് സംസാരിക്കുന്നത് നിങ്ങള്‍ പറയുന്നതില്‍ നിങ്ങള്‍ക്കു തന്നെ വിശ്വാസ്യത ഇല്ലായെന്നാണ് തെളിയിക്കുന്നത്.
8.ഇന്റര്‍വ്യൂവില്‍ അമിതമായ സംസാരവും തീരെ സംസാരിയ്‌ക്കാതിരിയ്‌ക്കുന്നതും നല്ലതല്ല. ചോദിച്ചതിന് മാത്രം കഴിവതും ഉത്തരം പറയുക.
–

–
9.ഇന്റര്‍വ്യൂ സമയത്ത് മൊബൈല്‍ ഓഫ് ചെയ്‌തു വയ്‌ക്കുക.
10.ഇന്റര്‍വ്യൂ സമയത്ത് ഉദ്ദ്യോഗാർഥി ശമ്പളത്തെ കുറിച്ച് സംസാരിക്കാൻ പാടില്ല. നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ ഇതെക്കുറിച്ചു സ്ഥാപനത്തിലെ ഉത്തരവാദിത്വപ്പെട്ടവര്‍ തന്നെ നിങ്ങളെ അറിയിക്കുന്നതാണ്.
Leave a Reply