Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൊബൈല്‍ ഫോണില്‍ വെള്ളം കയറിയാല്‍ അതിനു കേടു സംഭവിക്കുന്നത് വളരെ പെട്ടെന്നാണ് . വെള്ളം കയറി കേടുപാടു സംഭവിച്ച മൊബൈല്‍ നന്നാക്കാന്‍ നിരവധി ആളുകളാണ് മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ഷോപ്പുകളില്‍ എത്താറുള്ളത്. മഴക്കാലത്ത് ഫോണ്‍ നനയാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. വലിയ വില കൊടുത്ത് സ്മാർട്ട് ഫോണ്‍ വാങ്ങിയിട്ട് അത് വെള്ളത്തിൽ വീണ് കേടായാൽ വളരെ വേദനാജനകം തന്നെയാണ്.എന്നാൽ ഇപ്പോൾ അത്യാവശ്യം നനച്ചിലിനെയൊക്കെ തരണം ചെയ്യാനുള്ള വിദ്യകൾ കണ്ടുപിടിച്ചു കഴിഞ്ഞു. അത്തരം ചില കാര്യങ്ങൾ നമ്മൾ മനസ്സിലാക്കേണ്ടതാണ്….
–
1. മൊബൈൽ ഫോണിൽ വെള്ളം കയറിയാൽ ആദ്യം തന്നെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുക.
–
2. പിന്നീട് ബാറ്ററി, സിം കാര്‍ഡ്, മെമ്മറി കാര്‍ഡ് മുതലായവ ഊരിയെടുത്ത് ഉണക്കാൻ വെയ്ക്കുക.
–
3. ഫോണിൻറെ അകത്ത് വെള്ളം കയറിയിട്ടുണ്ടോ എന്നറിയാൻ ഫോണിൻറെ ബാറ്ററി പരിശോധിക്കുക.ബാറ്ററിയുടെ ചാര്‍ജിങ്ങ് പിന്നിനു അടുത്തായി ഒട്ടിച്ചിരിയ്ക്കുന്ന വെള്ള നിറത്തിലുള്ള സ്റ്റിക്കര്‍ പിങ്കോ ചുവപ്പോ നിറം ആയിട്ടുണ്ടാവും.ഇതു നോക്കി വെള്ളം അവിടെയെത്തിയിട്ടുണ്ടോയെന്ന് മനസ്സിലാക്കാം.
–

–
4. വെള്ളം കയറിയിട്ടുണ്ടെങ്കിൽ കട്ടി കുറഞ്ഞ ഒരു തുണി കൊണ്ട് ഫോണിൻറെ ബാറ്ററിയും,ബോഡിയും മറ്റ് അനുബന്ധ ഉപകരണങ്ങളും എല്ലാം നല്ലവണ്ണം തുടയ്ക്കുക.
–
5. പിന്നീട് വേവിക്കാത്ത കുറച്ച് അരി ഒരു പാത്രത്തിലെടുത്ത് അതിൽ ഫോണ്‍ പൂഴ്ത്തി വെയ്ക്കുക.അപ്പോൾ ഫോണിലെ വെള്ളം മുഴുവൻ അരി വലിച്ചെടുക്കും.
–

–
6. ഫോണ്‍ ഉണക്കാൻ ഫാനിനു ചുവട്ടിൽ ഒരിക്കലും വെയ്ക്കരുത്.അത് ഫോണിൽ പൊടി കയറാൻ ഇടവരുത്തും.
–
7. പൂര്‍ണമായും വെള്ളത്തിന്റെ നനവ് പോയി എന്ന് തോന്നിയാലും 24 മണിക്കൂറിനു ശേഷം മാത്രമേ ഫോണ്‍ സ്വിച് ഓണ്‍ചെയ്യാവൂ. ഓണ്‍ ആവുന്നില്ലെങ്കില്‍ ബാറ്ററി ചാര്‍ജ് ചെയ്തു നോക്കുക. എന്നിട്ടും ശരിയായില്ലെങ്കിൽ ഒരു വിദഗ്ദനെ കാണുക.
–
8. വെള്ളം കളയാന്‍ യാതൊരു തരത്തിലുമുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ ഉപയോഗിക്കരുത്.
–

Leave a Reply