Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലാപ്ടോപ്പ് നമ്മുടെയെല്ലാം ദൈനംദിന ജീവിതത്തിൻറെ ഒരു ഭാഗമായി കഴിഞ്ഞു. ജോലിസ്ഥലത്തുള്ള ഉപയോഗത്തിന് പുറമേ വീട്ടിലും യാത്രക്കിടയില്‍പ്പോലും ലാപ്ടോപ്പ് ഒഴിച്ചുകൂടെന്ന് കരുതുന്നവരാണ് പലരുംഎന്നാല് ഈ സൗകര്യങ്ങള്‍ക്കൊപ്പം ഉണ്ടാകുന്ന ഗുരുതരമായ മറ്റു പ്രശ്നങ്ങള്‍ ആരും ഓര്ത്തുനോക്കാറില്ല. സ്ഥിരമായി ലാപ്ടോപ്പ് ഉപയോഗിക്കു മ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ചില്ലറയല്ല.
* നടുവേദന, കൈകളിലും കാലുകളിലുമുണ്ടാ കുന്ന കടച്ചില്, എന്നിങ്ങനെ നിരന്തരാമയി ലാപ്ടോപ്പ് ഉപയോഗിക്കുന്നവരില്‍ ഇതെല്ലാം പതിവാണ്.

* ഡെസ്ക്ടോപ്പിനേക്കാള്‍ ലാപ്ടോപ്പ് കണ്ണിനു കൂടുതല്‍ അടുത്തായി വച്ചാണ് പലരും ഉപയോഗിയ്ക്കുക. ഇത് കണ്ണിന് ദോഷകരമാണ്.
* കഴുത്തു കുനിച്ചാണ് പലപ്പോഴും ലാപ്ടോപ്പ് ഉപയോഗിയ്ക്കാറ്. ഇത് കഴുത്തു വേദനയ്ക്കുള്ള ഒരു പ്രധാന കാരണമായി മാറാറുണ്ട്.

* ലാപ്ടോപ്പില്‍ നിന്നുള്ള ചൂട് ശരീരത്തിന് നിറവ്യത്യാസമുണ്ടാക്കുവാന് സാധ്യത കൂടുതലാണ്.
* ശരീരത്തില്‍ ലാപ്ടോപ്പിന്റെ ചൂട് ചൊറിച്ചിലും തടിപ്പുമുണ്ടാക്കുന്നുണ്ടെങ്കില് ഇത് ക്യാന്‍സറിന് കാരണമാകാറുണ്ട്.

* ലാപ്ടോപ്പില്‍ കൂടുതല്‍ നേരം വിരലുകള്‍ ഉപയോഗിയ്ക്കുന്നത് വിരലുകളുടെ സ്പര്‍ശനശേഷി കുറയ്ക്കാറുണ്ട്.
* ഡെസ്ക്ടോപ്പിനേക്കാള്‍ ലാപ്ടോപ്പ് കണ്ണിനു കൂടുതല്‍ അടുത്തായി വച്ചാണ് പലരും ഉപയോഗിയ്ക്കുക. ഇത് കണ്ണിന് ദോഷകരമാണ്.

* പുരുഷന്മാരില് വന്ധ്യതയ്ക്കുള്ള ഒരു പ്രധാന കാരണമാണ് .ലാപ്ടോപ് മടിയില്‍ വയ്ക്കുമ്പോള്‍ ആ ഭാഗം ചൂടാകുന്നു. ഈ ചൂട് പുരുഷന്റെ ജനനേന്ദ്രിയത്തെയും ബാധിക്കുന്നു. ചൂട് കൂടുന്നത് ബീജോല്പാദനം കുറയാന്കാരണമാകുന്നു.

Leave a Reply