Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 9:43 am

Menu

Published on October 16, 2014 at 11:21 am

കമ്പ്യൂട്ടറിൽ വാട്സ് ആപ്പ് എങ്ങനെ പ്രവർത്തിപ്പിക്കാം?

how-to-install-whatsapp-on-your-computer

വാഷിംഗ്ടണ്‍ : ന്യൂജനറേഷൻറെ സൗഹൃദ വലയമാണ് ഇന്ന് വാട്സ് ആപ്പ്. ആശയവിനിമയത്തിൻറെ എല്ലാ സാധ്യതകളുമുപയോഗിച്ച് തനിക്ക് പറയാനുള്ള കാര്യങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തന്നെ വാട്സ് ആപ്പിലൂടെ കൈമാറാൻ സാധിക്കും. ചൂടൻ രാഷ്ട്രീയ ചർച്ചകൾ, വാദപ്രതിവാദങ്ങൾ, അപ്രതീക്ഷിത ജന്മദിന കൂട്ടായ്മകൾ ,തുടങ്ങി എന്തും മറ്റുള്ളവരുമായി പങ്കു വെയ്ക്കാൻ വാട്സ് ആപ്പിലൂടെ സാധിക്കും. എങ്കിലും മൊബൈലിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്നതാണ് വാട്സ് ആപ്പിൻറെ പരിധി. എന്നാൽ ഇപ്പോൾ വാട്സ് ആപ്പ് അടക്കമുള്ള ആൻഡ്രോയിഡ് ആപ്ലിക്കേഷനുകൾ കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കാൻ സാധിക്കും.എന്നാൽ മൊബൈലിലും കമ്പ്യൂട്ടറിലും ഒരേ സമയം വാട്സ് ആപ്പ് ഉപയോഗിക്കാൻ കഴിയില്ല.

how to install whatsapp on your computer1

നിങ്ങളുടെ മൊബൈലിലെ വാട്സ് ആപ്പ് എങ്ങനെ കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കുന്നതെങ്ങനെയെന്നാണ് ചുവടെ കൊടുത്തിരിക്കുന്നത്.
1.വാട്സ് ആപ്പ് വെരിഫൈ ചെയ്യാൻ മൊബൈൽ ആവശ്യമാണ്‌.ആദ്യമായി ആൻഡ്രോയിഡ് ഇമുലേറ്റർ ആപ്പ് കമ്പ്യൂട്ടറിൽ ഡൌണ്‍ലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
2.ബ്ലൂസ്റ്റാക് ഓപ്പണ്‍ ചെയ്ത് ഫുൾസ്ക്രീൻ മോഡിലേക്ക് മാറ്റുക.
3.പിന്നീട് ബ്ലൂസ്റ്റാകിലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും വാട്സ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
4.വാട്സ് ആപ്പിൽ മൊബൈൽ നമ്പർ കൊടുത്ത് വെരിഫൈ ചെയ്യുക.
ഇതോടെ നിങ്ങളുടെ കമ്പ്യൂട്ടറിൽ വാട്സ് ആപ്പ് ഉപയോഗിക്കാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News