Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മൊബൈല്‍ ഫോണ്‍ ഇന്ന് മിക്കവാറും പേരുടെ ജീവിതത്തിന്റെ തന്നെ ഒഴിവാക്കാനാവാത്ത ഒരു ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഒരു പരിധിയില്‍ കവിഞ്ഞ മൊബൈല്‍ ഉപയോഗം ആരോഗ്യത്തിനു വരെ ഹാനികരവുമാണ്.ഉണ്ണുമ്പോഴും,ഉറങ്ങുമ്പോഴും, ടിവി കാണുമ്പോഴും,പലരുടെയും കൂടെ മൊബൈൽ ഉണ്ടാകും. ഓർമ്മക്കുറവ്, ഉറക്ക സംബന്ധമായ പ്രശ്നങ്ങൾ, പുരുഷവന്ധ്യത, കേള്‍വിസംബന്ധമായ പ്രശനങ്ങള്‍ എന്നിങ്ങനെ പല പ്രശ്നങ്ങൾക്കും മൊബൈലിൻറെ അമിത ഉപയോഗം കാരണമാകുന്നു.
–

–
രണ്ടു മണിക്കൂറില്‍ താഴെ മൊബൈല്‍ ഉപയോഗിക്കുന്നവരേക്കാള്‍ നാല് മണിക്കൂര്‍ മൊബൈല്‍ ഉപയോഗിക്കുന്നവർ ഷണ്ഡന്‍മാരാകാന്‍ സാധ്യത കൂടുതലാണെന്ന് വിദഗ്ദർ പറയുന്നു. ഓസ്ട്രിയയിലും ഈജിപ്തിലും നടന്ന രണ്ടു പഠനങ്ങള്‍ ആണ് ഇതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ദിവസവും മണിക്കൂറുകളോളം മൊബൈല്‍ ഉപയോഗിക്കുന്നത് ഏറക്ടൈല്‍ ഡിസ്ഫംഗ്ഷന്‍ അഥവാ ED എന്ന അസുഖത്തിന് കാരണമാകുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.
–

–
20 ഓളം ED രോഗബാധയുള്ള ആളുകളിലും 10 ആരോഗ്യവാന്‍മാരായ ആളുകളിലുമാണ് ഇവർ നിരീക്ഷണം നടത്തിയിരുന്നത്. അവരില്‍ നടത്തിയ പഠനത്തില്‍ ED അസുഖമുള്ള ആളുകള്‍ ദിനേന 4.4 മണിക്കൂര്‍ സമയമോ അല്ലെങ്കില്‍ അതിലധികമോ നേരം സ്വിച്ച് ഓണ്‍ ചെയ്ത മൊബൈല്‍ കൂടെ കൊണ്ട് നടക്കുന്നവരായിരുന്നു. എന്നാല്‍ ED രോഗബാധ ഇല്ലാത്തവര്‍ ദിനേന 1.8 മണിക്കൂര്‍ സമയം മാത്രമാണ് മൊബൈല്‍ കൊണ്ട് നടക്കാറുണ്ടായിരുന്നത്.
–

–
ഹാന്‍ഡ്‌സെറ്റില്‍ നിന്നും വരുന്ന ഇലക്ട്രോമാഗ്നെറ്റിക് റേഡിയേഷനോ അല്ലെങ്കില്‍ അതില്‍ നിന്നും വരുന്ന ചൂടോ കാരണമാണ് ഇങ്ങനെ ED സംഭവിക്കുന്നതെന്നും പഠനത്തിൽ കണ്ടെത്തി.പുരുഷന്മാര്‍ പലരും മൊബൈല്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ സൂക്ഷിക്കുന്നവരാണ്. ഇത് പുരുഷവന്ധ്യതയ്ക്ക് ഇട വരുത്തും. മൊബൈലില്‍ നിന്നുള്ള റേഡിയേഷനുകള്‍ ക്യാന്‍സറിനു വരെ കാരണമാകുന്നതായി റിപ്പോർട്ടുകളുണ്ട്.
Leave a Reply