Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഈ വരുന്ന ഡിസംബർ മാസത്തിലെ ആറ് ദിവസം ഭൂമിയിൽ അന്ധകാരമായിരിക്കുമെന്ന നാസയുടെ വാർത്ത കുറച്ച് ദിവസങ്ങളായി വൈറലായിക്കൊണ്ടിരിക്കയാണ്. ഡിസംബർ 16 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ ഭൂമിയില്‍ സൂര്യനുദിക്കില്ലെന്ന വാർത്തയാണ് നാസ അറിയിച്ചത്. നാസയുടെ ഇ-മെയില്‍ സന്ദേശത്തിൽ ഇങ്ങനെയാണ്,”‘നാസയുടെ തലവന്‍ ചാള്‍സ് ബോള്‍ഡന്‍ പൊതുജനങ്ങളോട് പരിഭ്രാന്തരാവാതിരിക്കാന്‍ ആവശ്യപ്പെടുന്നു. ആറ് ദിവസം ഭൂമി മുഴുവന്‍ ഇരുട്ടിലായിരിക്കും. അമേരിക്കന്‍ സ്പേസ് ഏജന്‍സിയായ നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും സംയുക്തമായാണ് ഈ അറിയിപ്പ് ജനങ്ങള്‍ക്ക് നല്‍കുന്നത്’.ഇത് സ്വാഭാവികമായി സംഭവിക്കുന്ന സൌരയൂഥ പ്രതിഭാസം മാത്രമാണെന്നും ലോകാവസാനമല്ലെന്നും നാസ സ്ഥിരീകരിക്കുന്നുണ്ട്. ഗ്രഹങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് സൂര്യനെ മറയുന്നതു മൂലം ഭൂമിയിലേക്ക് പ്രകാശം എത്താതിരിക്കുന്നതാണ് ഈ ദിവസങ്ങളിൽ ഭൂമി ഇരുട്ടിലാവാൻ കാരണം. എന്നാൽ ഈ വാർത്ത തെറ്റാണെന്ന് നാസ തന്നെ സ്ഥിരീകരിക്കുന്നുണ്ട്. ഹസ്ലേഴ്‍സ് ഡോട്ട് കോം എന്ന എന്റര്‍ടെയ്‍ന്‍മെന്റ് വെബ്സൈറ്റില്‍ തമാശയായി നല്‍കിയ വ്യാജ വാര്‍ത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്. എന്നാൽ . ഈ പ്രതിഭാസം മൂലം പ്രപഞ്ചത്തിന് യാതൊരു പ്രശ്നവുമുണ്ടാകില്ലെന്നും വാർത്തകൾ പറയുന്നു.
Leave a Reply