Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോസ്കോ: 2018ല്‍ റഷ്യയില്‍ നടക്കാനിരിക്കുന്ന ഫിഫാ ലോകകപ്പിന്റെ ഔദ്യാഗിക ലോഗോ പ്രകാശനം ചെയ്തു. റഷ്യയിലെ ചാനല്‍ വണ്ണിലെ ഈവ്‌നിങ് അര്‍ജന്റ് എന്ന ടോക്‌ഷോയില്‍ വച്ച് ഫിഫ അധ്യക്ഷന്‍ സെപ് ബ്ലാറ്റര്‍ പ്രകാശനം നിര്‍വഹിച്ചു.റഷ്യയുടെ പതാകയിലെ ചുവപ്പ്, നീല എന്നീ നിറങ്ങളില്‍ സ്വര്‍ണ തൊങ്ങലു വച്ച ലോകകപ്പിന്റെ ട്രോഫിയാണ് ലോഗോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റഷ്യയുടെ ഹൃദയവും ആത്മാവുമാണ് ലോഗോയിലൂടെ പ്രകടമാകുന്നതെന്ന് പ്രകാശന ചടങ്ങിന് ശേഷം ബ്ലാറ്റര്‍ വ്യക്തമാക്കി.യുക്രെയ്‌നിലെ സംഘര്‍ഷം കാരണം ലോകകപ്പിന്റെ വേദി റഷ്യയില്‍ നിന്ന് മാറ്റുന്ന പ്രശ്‌നമില്ലെന്നും ബ്ലാറ്റര്‍ പറഞ്ഞു. റഷ്യയുടെ സ്‌പേസ് സ്‌റ്റേഷനില്‍ വച്ച് മൂന്ന് ബഹിരാകാശയാത്രികരാണ് ലോഗോ ആദ്യം പ്രദര്‍ശിപ്പിച്ചത്. ഇത് പിന്നീട് ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ മാതൃകയില്‍ രൂപകല്‍പന ചെയ്ത് സ്റ്റുഡിയോയില്‍ എത്തിക്കുകയായിരുന്നു. ബ്ലാറ്റര്‍ക്ക് പുറമെ ടോക് ഷോയുടെ അവതാരകന്‍ ഇവാന്‍ അര്‍ഗന്റ്, സംഘാടക സമിതി അധ്യക്ഷന്‍ വിതാലി മുത്‌കോ, 2006 ലോകകപ്പിലെ ജേതാക്കളായ ഇറ്റലിയുടെ നായകന്‍ ഫാബിയോ കന്നവാരോ എന്നിവരും പ്രകാശനച്ചടങ്ങില്‍ സംബന്ധിച്ചു. ലോകകപ്പ് നേടിയ എട്ട് രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഫ്രൂട്ട്‌സ് സംഗീത ബാന്‍ഡിലെ അംഗങ്ങള്‍ അതാത് രാജ്യങ്ങളുടെ ജെഴ്‌സിയണിഞ്ഞ് സ്റ്റുഡിയോയില്‍ അണിനിരന്നു. 2018 ജൂണില്‍ റഷ്യയിലെ 11 നഗരങ്ങളിലായാണ് ലോകകപ്പ് നടക്കുക.
Leave a Reply